നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കെ സുധാകരനെതിരെ പികെ രാഗേഷ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി, സിപിഎം കോണ്‍ഗ്രസ് വിമതനെ വളച്ചതിങ്ങനെ

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച പികെ രാഗേഷ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. പുതുതായി രൂപീകരിച്ച കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിനെ ആദ്യമായി അധികാരത്തിലെത്തിച്ചത് രാഗേഷിന്റെ വോട്ടുകൊണ്ടാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം വന്നതാണ് പികെ രാഗേഷിന്റെ തീരുമാനം ഇരുമുന്നണികള്‍ക്കും നിര്‍ണായകമായത്. ഇതോടെ കണ്ണൂരിലെ വെള്ളിമൂങ്ങയാവുകയായിരുന്നു രാഗേഷ്. കോണ്‍ഗ്രസ് വിമതനായ പി കെ രാഗേഷിനെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസ് പല വഴിയും നോക്കിയെങ്കിലും എല്‍ഡിഎഫ് കണ്ണൂര്‍ നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്ത് രാഗേഷിനെ കൂടെ നിര്‍ത്തി. യുഡിഎഫിന്റെ ജി സുധാകരനെതിരെ കണ്ണൂര്‍ സീറ്റില്‍ എല്‍ഡിഎഫിന് വേണ്ടി പി കെ രാഗേഷ് മത്സരിക്കും. നിയമസഭയിലെത്തിക്കാമെന്നാണ് പി കെ രാഗേഷിന് സിപിഎം നല്‍കുന്ന ഉറപ്പ്. അതുകൊണ്ട് തന്നെയാണ് ഡെപ്യൂട്ടിന മേയര്‍സ്ഥാനം സിപിഎം ഓഫര്‍
ചെയ്തിട്ടും പി കെ രാഗേഷ് നിരസിച്ചത്. മാത്രമല്ല യുഡിഎഫിന്റെ തിരുമാനങ്ങളെല്ലാം രാഗേഷ് തള്ളുകയും ചെയ്തിരുന്നു.
മന്ത്രി കെ സി ജോസഫിന്റെ നേതൃത്വത്തിലുളള സംഘമാണ് പികെ രാഗേഷുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ ആദ്യം അനുകൂല മനോഭാവം പ്രകടിപ്പിച്ച രാഗേഷ് പിന്നീട് സിപിഎമ്മിന്റെ നിയമസഭാ ഓഫര്‍ വന്നപ്പോള്‍ ഇടതുപക്ഷത്തേക്ക് ചായുകയായിരുന്നു. മേയര്‍ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് വരെ രാഗേഷിനെ വലയിലാക്കാന്‍ യുഡിഎഫ് ശ്രമിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിവരെ രാഗേഷിനോട് യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ചു. എന്നാല്‍ എംഎല്‍എ മോഹം രാഗേഷിനെ എല്‍ഡിഎഫിന് വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുകയായിരുന്നു.
രാഗേഷുമായി ഒരു തരത്തിലുള്ള ബന്ധവും യുഡിഎഫിനില്ലെന്ന് കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്‍ഫറ് വിഎം സുധീരന്‍ പറഞ്ഞിരുന്നു. വിമതന്‍മാരുമായി യാതൊരു തരത്തിലുള്ള നീക്കുപോക്കും കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. യുഡിഎഫിന് അധികാരം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല വിമതന്‍മാരുടെ നീക്കത്തെ കോണ്‍ഗ്രസ് വെച്ച് പൊറുപ്പിക്കില്ലന്നും സുധീരന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























