ഉന്നതനെ വീഴ്ത്താന്‍

ഉറച്ച കണക്കുകൂട്ടലുകളോടെ ആരംഭിച്ച \'ഓപ്പറേഷന്‍ ബിഗ് ഡാഡി\' യു.ഡി.എഫിലെ പ്രമുഖ ഘടകകക്ഷിയെ കുടുക്കാന്‍ കൂടിയുള്ള നീക്കമാണെന്ന് മലയാളിവാര്‍ത്ത നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ പെണ്‍വാണിഭത്തിന്റെ മറവില്‍ മനുഷ്യക്കടത്ത് നടന്നു എന്നു സൈബര്‍പോലീസ് കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍ ആ നീക്കം കൂടുതല്‍ വെളിപ്പെട്ടുവരുന്നു.
മുംബൈ - പൂനെ കേന്ദ്രമായി മുന്‍പ് അനേ്വഷണം നടന്ന മനുഷ്യക്കടത്ത് കേസുകള്‍ പലതും തേച്ചുമാച്ചുകളഞ്ഞെങ്കിലും ഓണ്‍ലൈന്‍ പെണ്‍വാണിഭ റാക്കറ്റും, മനുഷ്യക്കടത്തും, അന്തര്‍സംസ്ഥാന ബന്ധങ്ങളും ചേര്‍ന്ന് പശുപാലന്‍ കേസ് പുതിയ മാനങ്ങളിലേക്ക്. ഇന്നു എറണാകുളത്തുനിന്ന് ഹൈദരാബാദിലേക്ക് ഐ.ജി. ശ്രീജിത് പുറപ്പെടുമ്പോള്‍ ഈ കേസിന്റെ അന്വേഷണം അട്ടിമറിക്കപ്പെടുമോ എന്ന് ഏറെ സംശയിക്കപ്പെടുന്നു.
മനുഷ്യാവകാശ കമ്മീഷന്‍ ഐജിയായിരിക്കേ ശ്രീജിത് അന്വേഷണം നടത്തിയ കുട്ടിക്കടത്ത് കേസില്‍ നിന്നാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിന്റെ സൂചന ലഭിക്കുന്നത്. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ. ബി. കോശിക്ക് നല്കിയ റിപ്പോര്‍ട്ടിലും കുട്ടികളെ ലൈംഗികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് സൂചന നല്കിയിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ചിലെത്തിയ ഐജി ശ്രീജിത് ഈ അനേ്വഷണവുമായി മുന്നോട്ടുപോവുകയായിരുന്നു. കേരള രാഷ്ട്രീയത്തില്‍ ഉഗ്രശേഷിയുള്ള ബോംബായി മാറും ഓണ്‍ലൈന്‍ പെണ്‍വാണിഭ അനേ്വഷണത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha