പാറ്റൂരില്‍ വിജിലന്‍സ് നങ്കുരമിടും; പാറ്റൂര്‍ ഇടപാടില്‍ അന്വേഷണത്തിന് തയ്യാറാണെന്ന് വിജിലന്‍സ് അറിയിച്ചേക്കും

പാറ്റൂര്‍ ഭൂമി ഇടപാടില്‍ വിജിലന്‍സ് അന്വേഷണത്തിന് സാധ്യത. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നേരിട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡിസംബര്‍ 30 ന് നിലപാട് അറിയിക്കാന്‍ വിജിലന്‍സ് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പാറ്റൂര്‍ ഇടപാടില്‍ അന്വേഷണത്തിന് തയ്യാറാണെന്ന് വിജിലന്‍സ് അറിയിച്ചേക്കും. ഇല്ലെങ്കില്‍ കോടതി അന്വേഷണം പ്രഖ്യാപിക്കും.
മുന്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷന്‍ മുതല്‍ ആര്‍ടെക്ക് എം ഡി വരെയുള്ളവര്‍ക്ക് എതിരെയായിരിക്കും അന്വേഷണം നടക്കുക. അതിനിടെ ലോകായുക്തയ്ക്ക് വേണ്ടി മുന്‍ ഡിജിപി ജേക്കബ് തോമസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി വിളിച്ചു വരുത്താനും സാധ്യതയുണ്ട്. ജേക്കബ് തോമസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഇപ്പോഴും ലോകായുക്തയുടെ കോള്‍ഡ് സ്റ്റോറേജിലാണ്.
സര്‍ക്കാര്‍ പുറമ്പോക്ക് കൈവശപ്പെടുത്തിയ സ്വകാര്യകമ്പനിയെ മുഖ്യമന്ത്രി വഴിവിട്ട് സഹായിച്ചെന്നാണ് ആരോപണം. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഒപ്പിട്ട രേഖകള്‍ തെളിവായി വിഎസ് സമര്‍പ്പിച്ചിട്ടുള്ള പശ്ചാത്തലത്തില്‍ അന്വേഷണത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ വിജിലന്‍സ് കോടതിക്ക് കഴിയില്ല. അന്വേഷണം പ്രഖ്യാപിക്കുമെങ്കില്‍ കെഎം മാണി സംഭവത്തില്‍ നടന്നതൊക്കെ മുഖ്യമന്ത്രിയുടെ കാര്യത്തിലും ആവര്‍ത്തിക്കും. 50 വര്‍ഷം മുമ്പ് സ്ഥാപിച്ച പൈപ്പുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് സ്വകാര്യകമ്പനി കൈയേറി ഫ്‌ലാറ്റ് നിര്‍മ്മിച്ചത്.
വിജിലന്‍സ് അന്വേഷണം വേണമെന്ന റവന്യൂ വകുപ്പിന്റെ ശുപാര്‍ശ മുഖ്യമന്ത്രി തള്ളിയതായിരുന്നു അദ്ദേഹത്തിനെതിരെ ആരോപണത്തിന് കാരണമായത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം സ്ഥലം സന്ദര്‍ശിച്ച ചീഫ് സെക്രട്ടറി ഭരത്ഭൂഷണ്‍ പൈപ്പ് ലൈന്‍ കടന്നു പോകുന്ന സ്ഥലം പുറമ്പോക്കല്ലെന്ന് തീരുമാനിച്ച് പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചതാണ് വിവാദത്തിന് കാരണമായത്. അതേസമയം ജല അതോറിറ്റിയുടെ ഭൂമിയുടെ അവകാശിയായ ജലവിഭവമന്ത്രി പി.ജെ. ജോസഫ് ഫയല്‍ കണ്ടതുമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























