സ്വയം വിരമിച്ചായാലും കേസു കൊടുക്കാന്‍ നീക്കം

ഡിജിപി ജേക്കബ് തോമസിന് മുഖ്യമന്ത്രിക്കെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ ചീഫ് സെക്രട്ടറി അനുമതി നിഷേധിച്ച സാഹചര്യത്തില്‍ അദ്ദേഹം നേരിട്ട് കോടതിയെ സമീപിക്കും. ഉദ്യോഗസ്ഥന് സ്വന്തം മാനാഭിമാനത്തില്‍ ക്ഷതമേല്‍ക്കുകയാണെങ്കില്‍ മേലുദ്യോഗസ്ഥന്‍ അനുമതി നിഷേധിച്ചാല്‍ പോലും കോടതിയെ സമീപിക്കാന്‍ വ്യവസ്ഥയുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ക്ക് ക്ഷതം സംഭവിച്ചതായി ബോധ്യപ്പെട്ടാല്‍ മുന്‍കൂര്‍ അനുമതി കൂടാതെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനും വ്യവസ്ഥയുണ്ട്.
അതേസമയം തനിക്കെതിരെ നടപടികളുമായി മുന്നോട്ടു പോകാന്‍ ജേക്കബ് തോമസിന് അനുമതി നല്‍കണമെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ അറിയിച്ചു. എന്നാല്‍ അത് തെറ്റായ കീഴ് വഴക്കങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചിരിക്കുന്നത്. എങ്കില്‍ ഫയല്‍ തനിക്കയക്കാന്‍ ഉമ്മന്‍ചാണ്ടി ജിജി തോംസന് നിര്‍ദ്ദേശം നല്‍കിയതായി കേള്‍ക്കുന്നു.
അനുമതി നല്‍കിയില്ലെങ്കില്‍ താന്‍ സ്വയം വിരമിച്ച് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നാണ് ജേക്കബ് തോമസിന്റെ ഭീഷണി,. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അത് മുഖ്യമന്ത്രിക്ക് ക്ഷീണമാവുകയും ജേക്കബ് തോമസ് താരമായി മാറുകയും ചെയ്യും.
താന്‍ ജനനന്മ ഉദ്ദേശിച്ചു പറഞ്ഞ കാര്യങ്ങള്‍ മുഖ്യമന്ത്രി തെറ്റായ പ്രചാരണങ്ങള്‍ക്ക് ഉപയോഗിച്ചു എന്നാണ് ജേക്കബ് തോമസിന്റെ വാദം. ഹൈക്കോടതിയില്‍ ജേക്കബ് തോമസ് ഹര്‍ജി ഫയല്‍ ചെയ്താല്‍ അദ്ദേഹത്തിന് അനുകൂലമായി തീരും. കാരണം നിയമാനുസരണമാണ് ജേക്കബ് തോമസ് പ്രവര്‍ത്തിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ പിന്‍ഗാമി അനില്‍കാന്തും ഇക്കാര്യം ശരിവച്ചതോടെയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്.
സര്‍ക്കാരിന് ജേക്കബ് തോമസിനെ പ്രതിരോധിക്കണമെങ്കില്‍ ചട്ടങ്ങളില്‍ ഇളവു വരുത്തേണ്ടി വരും. എന്നാല്‍ വിവാദം ഉണ്ടായ കാലത്ത് നിലവിലുണ്ടായിരുന്ന ചട്ടങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിച്ചതിനാല്‍ ജേക്കബ് തോമസിന് അനുകൂലമായി കാര്യങ്ങള്‍ നീങ്ങും.
ജേക്കബ് തോമസിന് മാധ്യമങ്ങള്‍ക്കിടയില്‍ വന്നു ചേര്‍ന്ന താര ഇമേജ് മുഖ്യമന്ത്രിയെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha