ആനക്കൊമ്പ് പുലിവാലായി.. മോഹന്‍ലാലിന്റെ പദവി ആനക്കൊമ്പില്‍ തൂങ്ങുന്നു

മോഹന്‍ലാലിന് പത്മവിഭൂഷണ്‍ നിരസിച്ചതെന്തിന്? അദ്ദേഹത്തിന് ഇപ്പോള്‍ സ്വന്തമായുള്ള ലഫ്റ്റനന്റ് പദവി തെറിക്കുമോ? കേരളം സാകൂതം നോക്കിയിരിക്കുന്ന ചോദ്യങ്ങള്‍ക്ക് അധികം വൈകാതെ ഉത്തരം ലഭിക്കും.
മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ നിന്നാണ് ആനക്കൊമ്പുകള്‍ പിടികൂടിയത്. ആനവേട്ടയ്‌ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചപ്പോള്‍ ലാലിന്റെ വീട്ടിലെ ആനക്കൊമ്പ് വീണ്ടും ചര്‍ച്ചയിലേയ്ക്ക് വന്നു കൊച്ചി സ്വദേശി പൗലോസാണ് ലാലിന്റെ ആനക്കൊമ്പിനെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
സിബിഐ അന്വേഷണം ഹൈക്കോടതി പ്രഖ്യാപിക്കുകയാണെങ്കില്‍ മോഹന്‍ലാലിന്റെ ഉന്നത പദവി നഷ്ടമാകും. ആനക്കൊമ്പ് എങ്ങനെയാണ് തന്റെ വീട്ടിലെത്തിയതെന്ന് മോഹന്‍ലാല്‍ വിശദീകതരിക്കാതിരുന്നാല്‍ അദ്ദേഹം പ്രതിസന്ധിയിലാകും. ചിലപ്പോള്‍ അറസ്റ്റു തന്നെ നടന്നേക്കാം. കാരണം നിയമത്തിന് മോഹന്‍ലാലിനെ അറിയില്ലല്ലോ.
ഒരു സിനിമയില്‍ അഭിനയിച്ചതിന് തിരുവനന്തപുരം സ്വദേശി നല്‍കിയ പ്രതിഫലമാണ് ആനക്കൊമ്പ് എന്നറിയുന്നു, ആന പ്രീയനാണ് മോഹന്‍ലാല്‍. ചുമ്മാ കിട്ടിയ ആനക്കൊമ്പ് അദ്ദേഹം സൂക്ഷിച്ചതില്‍ എന്താണ് തെറ്റെന്ന് ചോദിക്കുന്നവരുണ്ട്.
സിനിമാക്കാര്‍ക്ക് ആനക്കൊമ്പ് പോലുള്ള വിലപ്പെട്ട സമ്മാനങ്ങള്‍ സാധാരണ ലഭിക്കാറുണ്ട്. അതെല്ലാം അവര്‍ നിധി പോലെ സൂക്ഷിക്കാറുമുണ്ട്. ഇതിലാരും തെറ്റും കാണാറില്ല.,
ആനക്കൊമ്പ് കേസില്‍ പിടിയിലായ തിരുവനന്തപുരം പേട്ട സ്വദേശിയില്‍ നിന്നാണ് മോഹന്‍ലാലിന്റെ ആനക്കൊമ്പും കിട്ടിയതെന്ന് സംശയമാണ് ലാലിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.,
അതിനിടെ പ്രഖ്യാപിക്കാന്‍ പോകുന്ന പത്മവിഭൂഷണ്‍ പുരസ്‌കാരത്തില്‍ നിന്നും ആനക്കൊമ്പിന്റെ പേരില്‍ മോഹന്‍ലാലിനെ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയെന്ന് വിശ്വസനീയമായ വാര്‍ത്തയുണ്ട്. ആനക്കൊമ്പില്‍ തൂങ്ങി അന്വേഷണം വന്നാല്‍ ലഫ്റ്റനന്റ് പദവിയും പോകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























