ഡിസംബര്‍ പത്തിന്റെ വിജയം ഉമ്മന്‍ചാണ്ടിക്ക്... ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങളുടെ തെളിവ് അദ്ദേഹത്തിന്റെ കൈയ്യിലില്ലെന്ന് വിശ്വസനീയ സൂചന

മുഖ്യമന്ത്രിക്കും സഹമന്ത്രിമാര്‍ക്കുമെതിരെ സോളാര്‍ കേസിലെ നായകന്‍ ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്‍ ബലമേകാനുള്ള തെളിവ് അദ്ദേഹത്തിന്റെ കൈയ്യിലില്ലെന്ന് വിശ്വസനീയമായ വിവരം.
ഡിസംബര്‍ 10 നകം തെളിവ് ഹാജരാക്കണമെന്നാണ് സോളാര്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പത്തിനകം തെളിവ് ഹാജരാക്കാന്‍ ബിജുവിന് കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ കമ്മീഷന്‍ നടപടിക്ക് ശുപാര്‍ശ ചെയ്യും, കൊലക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന ബിജുവിനെ സംബന്ധിച്ചിടത്തോളം കമ്മീഷന്‍ ശുപാര്‍ശ മേനിപ്പുറത്ത് പോലും പോറലേല്‍പ്പിക്കില്ല. അതേ സമയം ഉമ്മന്‍ചാണ്ടി അനിഷേധ്യനാവുകയും ചെയ്യും.
എന്നാല്‍ സരിതയുടെ കൈയില്‍ ഇതു സംബന്ധിച്ചുള്ള എല്ലാ തെളിവുകളും ഉണ്ടത്രേ. മുഖ്യമന്ത്രിക്കെതിരെ ഉന്നയിക്കപ്പെട്ട ലൈംഗികാരോപണത്തില്‍ ഒരു വാസ്തവവുമില്ല. സരിതായകട്ടെ തന്റെ കൈയ്യിലുള്ള തെളിവുകള്‍ ബിജുവിന് നല്‍കാന്‍ ഒരു സാധ്യതയുമില്ല
ഡിസംബര്‍ 10 ന് ശേഷം ആരെങ്കിലും ഹൈക്കോടതിയില്‍ പോയാല്‍ ബിജുവിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിക്കാം.
ഉമ്മന്‍ചാണ്ടിയെ താഴെയിട്ട് മുഖ്യമന്ത്രിയാകാമെന്ന് മോഹിക്കുന്നവരെല്ലാം ഡിസംബര്‍ പത്തോടെ വെള്ളത്തിലാകുമെന്നും വാര്‍ത്തകളുണ്ട്. ഉമ്മന്‍ചാണ്ടിക്കും എ ഗ്രൂപ്പ് മന്ത്രിമാര്‍ക്കും എതിരെ ആരോപണം ഉന്നയിച്ച ബിജു രാധാകൃഷ്ണന്‍ ഐ ഗ്രൂപ്പിലെ പ്രമുഖ മന്ത്രിയെ വെറുതെ വിട്ടതും സംശയം ബലപ്പെടുത്തുന്നുണ്ട്. ഇതേ മന്ത്രിയാണ് ബാര്‍ക്കോഴ വഷളാക്കിയതെന്നും കേള്‍ക്കുന്നുണ്ട്.
കോണ്‍ഗ്രസിലെ ഒരു ഗ്രൂപ്പാണ് വിവാദത്തിന് പിന്നിലെന്ന് ഏറ്റവും നന്നായി അറിയാവുന്നത് ഉമ്മന്‍ചാണ്ടിക്കാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha