പലതും കണ്ടിട്ടുള്ള കളി തന്നെ... ബിജുവിന് പിന്നില്‍ സരിത ഷിബുവിന് പിന്നില്‍ ഗണേശന്‍?

സോളാര്‍ കേസില്‍ ഷിബു ബേബി ജോണിനെ കുരുക്കിയത്. ഗണേശ് കുമാര്‍ എന്നു സൂചന, ഒരുകാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്ന ഗണേശനും ഷിബുവും അകന്നത് മന്ത്രി സ്ഥാനത്തിരുന്ന ഗണേശന്‍ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് രാജി വച്ചതോടെയാണ്. നിര്‍ണായക സന്ദര്‍ഭത്തില്‍ ഷിബു ബേബി ജോണ്‍ ഗണേശനൊപ്പം നില്‍ക്കാത്തതാണ് പിണക്കത്തിന് കാരണമായത്. ഗണേശനെ രാജി വയ്ക്കാന്‍ നിര്‍ബന്ധിച്ചതും ഷിബു ബേബി ജോണാണ്. ഇത് മുഖ്യമന്ത്രിയുടെ ഒത്താശയോടെയായിരുന്നു.
പി.സി. ജോര്‍ജ് ഷിബുവിന് വേണ്ടി രംഗത്തു വന്നതും ശ്രദ്ധേയമായി. മുന്‍മന്ത്രി കെ എം മാണി ഉമ്മന്‍ചാണ്ടിയെ അനുകൂലിച്ചും രംഗത്തെത്തി.
സരിതയുമായി ഗണേശനും പിതാവ് ബാലകൃഷ്ണപിള്ളയും അടുത്ത ബന്ധം ഇപ്പോഴും പുലര്‍ത്തുന്നുണ്ട്. ബിജു രാധാകൃഷ്ണനുമായി മാത്രമാണ് ഇവര്‍ക്ക് അടുപ്പമില്ലാത്തത്. ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിന് പിന്നില്‍ സരിതയുണ്ടെന്നും സംശയിക്കപ്പെടുന്നുണ്ട്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ കുരുക്കി വിലപേശാന്‍ സരിത ശ്രമിക്കുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സരിത ഇക്കാര്യങ്ങള്‍ പറയുന്നതിന് പകരം ബിജു പറഞ്ഞെന്നേയുള്ളൂ സരിതയും ബിജുവും തമ്മില്‍ നടന്നത് നാടകമാണെന്നും പോലീസ് സംശയിക്കുന്നു. ഇതെല്ലാം പറയാന്‍ തന്നെ നിര്‍ബന്ധിച്ചത് സരിതയാണെന്ന് ബിജു പറഞ്ഞിട്ടുണ്ട്.
ഷിബു ബേബിജോണിന് സരിതയുമായി ബന്ധമില്ലെന്നാണ് വിവരം. എന്നാല്‍ ഷിബു കുരുക്കില്‍ അകപ്പെട്ടു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഷിബുവും പരാതിപ്പെട്ടു.
ഇടതുപക്ഷം ബിജുവിന്റെ ആരോപണം ഏറ്റെടുക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. ആരോപണം വ്യക്തിപരമായതിനാലാണ് ഇടതുപക്ഷം മടിച്ചു നില്‍ക്കുന്നത്. നാളെ തങ്ങള്‍ക്കെതിരെയും ആരോപണശരങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ഇടതുപക്ഷം കരുതുന്നത്. അതിനാല്‍ കൂടുതല്‍ ബഹളം വേണ്ടെന്നും ഇവര്‍ തീരുമാനിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha