വരുന്നു കത്ത് അഥവാ വെള്ളാപ്പള്ളിയുടെ കത്ത്... തന്നെക്കുടുക്കും മുമ്പെ വിഎസിന്റെ മകനെ കുടുക്കാനായി വെള്ളാപ്പള്ളി

വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ. അരുണ്‍കുമാറിനെതിരെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ സര്‍ക്കാരിന് കത്ത് നല്‍കാന്‍ ആലോചിക്കുന്നു. ഇ്രതയും കാലം വിഎസിനെ തുറന്ന് എതിര്‍ക്കാതിരുന്ന വെള്ളാപ്പള്ളി, വിഎസ് തനിക്കെതിരെ കേസു കൊടുത്തതിന്റെ അമര്‍ഷത്തിലാണ് അരുണ്‍കുമാറിനെതിരെ തിരിഞ്ഞിരിക്കുന്നത്.
വിഎസ് മത്സരിക്കാന്‍ സാധ്യതയുള്ള മലമ്പുഴ മണ്ഡലത്തിലെ ഈഴവ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ വെള്ളാപ്പള്ളി നേരിട്ട് പ്രചരണത്തിലെത്തും.
വെള്ളാപ്പള്ളിക്കെതിരെ വിഎസ് നല്‍കിയ കത്തിന്മേല്‍ അന്വേഷണത്തിന് ഉത്തരവിട്ട പശ്ചാത്തലത്തില്‍ വെള്ളാപ്പള്ളി കത്ത് നല്‍കിയാല്‍ അരുണ്‍ കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാര്‍ തയ്യാറാകും. വിഎ അരുണ്‍കുമാര്‍ കോടികള്‍ മുക്കിയെന്നാണ് വെള്ളാപ്പള്ളിയുടെ ആരോപണം. ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷിച്ചാല്‍ മാത്രമേ സത്യം പുറത്തു വരികയുള്ളൂവെന്നും വെള്ളാപ്പള്ളി വാദിക്കും.
അച്യുതാനന്ദനെയും വെള്ളാപ്പള്ളിയെയും തമ്മില്‍ അടിപ്പിച്ച് വിജയം നേടാനാണ് യുഡിഎഫിന്റെ ശ്രമം. കാരണം ഈഴവ സമുദായംഗങ്ങളുടെ വോട്ടു നേടിയാണ് ഇക്കാലമത്രയും എല്‍ഡിഎഫ് കേരളത്തില്‍
അധികാരത്തിലെത്തിയത്. എല്‍ഡിഎഫിനെ തകര്‍ക്കാനുള്ള എളുപ്പവഴി ഈഴവ വോട്ടുകള്‍ തകര്‍ക്കുന്നതാണെന്നും കോണ്‍ഗ്രസ് കരുതുന്നു. വിഎം സുധീരനോടും മറ്റ് കോണ്‍ഗ്രസ് നേതാക്കളോടും വെള്ളാപ്പള്ളിക്കെതിരെ പ്രസ്താവന നടത്തരുതെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
അരുണ്‍കുമാറാണ് അച്യുതാനന്ദന്റെ ദൗര്‍ബല്യം. അരുണിനെതിരെയുള്ള നീക്കങ്ങള്‍ വിഎസിനെ തളര്‍ത്തും. ഇങ്ങനെ വന്നാല്‍ അച്യുതാനന്ദനെതിരെ കുടുംബത്തിനകത്ത് നിന്നും കുഴപ്പങ്ങളുണ്ടാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























