മുല്ലപ്പെരിയാറിനെ ഭയക്കാന്‍ കാരണങ്ങള്‍ പലത്... മുല്ലപെരിയാറില്‍ കേരള നേതാക്കള്‍ക്ക് ആരെയാണ് ഭയക്കുന്നത്

മടിയില്‍ കനമുള്ളവനേ റോഡില്‍ പേടിക്കേണ്ടതുള്ളൂ എന്ന ചൊല്ല് അന്വര്‍ത്ഥമാകുന്ന കാര്യമാണ് കേരളത്തിന് മുല്ലപ്പെരിയാര്‍ വിഷയത്തിലുള്ളത്. മുല്ലപെരിയാര്‍ ആശങ്കാജനകമായി തുടരുമ്പോഴും ജയലളിതയെ പിണക്കാന്‍ കേരള നേതാക്കള്‍ക്ക് മടിയുള്ളതു എന്തുകൊണ്ട്. കേരളത്തിലെ ഒട്ടു മിക്ക നേതാക്കള്‍ക്കും തേനിയിലും തമിഴ്‌നാട്ടിലെ ഇതരഭാഗങ്ങളിലുമായി ഏക്കര്‍കണക്കിന് സ്വത്തുള്ളതാണ് കാരണം.
കേരളത്തില്‍ പ്രവര്‍ത്തിച്ച എല്ലാ ജലവിഭവമന്ത്രിമാരെയും തമിഴ്‌നാട്ടിലെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കാണേണ്ട രീതിയില്‍ കണ്ടിട്ടുണ്ട്. ഇത് വര്‍ഷങ്ങളായി തുടരുന്നതാണ്. യഥാര്‍ത്ഥത്തില്‍ ജയലളിതയെ എല്ലാവര്‍ക്കും ഭയമാണ്.
ജലവിഭവ മന്ത്രിമാര്‍ മാത്രമല്ല കേരളത്തിലെ പ്രമുഖ നേതാക്കള്‍ക്കും തേനിയിലും മറ്റും സ്ഥലമുണ്ടെന്നതാണ് വാസ്തവം. ഇതിന്റെ കണക്ക് ജയലളിത എടുത്തിട്ടുണ്ട്. ഇതുപയോഗിച്ച് ജയലളിത നേതാക്കളെ കണക്കിന് വിരട്ടുന്നുണ്ട്. സത്യത്തില്‍ കേന്ദ്രത്തിനുപോലും ജയയെ പേടിയാണ്. ശക്തമായ നിലപാടുകളാണ് അവരുടേത് അതും വേഗത്തില്‍ ്.
കോടി കണക്കിന് രൂപയുടെ കള്ളപണമാണ് തമിഴ്‌നാട് സര്‍ക്കാര്‍ മുല്ലപെരിയാറിന്റെ സംരക്ഷണത്തിനായി മുടക്കുന്നത്. കോഴ നല്‍കേണ്ടടത്തെല്ലാം നല്‍കും. ജയലളിതക്ക് ആരെയും ഭയമില്ല. കോഴ നല്‍കിയതിന്റെ രേഖ സൂക്ഷിക്കുന്നതു കാരണമാണ് ഇത്. പലതും ക്യാമറയിലും റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.
കക്ഷിഭേദമെന്യേ എല്ലാവരും പണം വാങ്ങാറുണ്ട്. ഇതിന് അപവാദമായി കേള്‍ക്കുന്നത് മുന്‍ ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രന്റെ പേര് മാത്രമാണ്. പ്രേമചന്ദ്രന്‍ അന്നുമിന്നും തമിഴ്‌നാടിന് എതിരായ നിലപാടാണ് സ്വീകരിക്കുന്നത്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 2011ല്‍ തീരുമാനിച്ചിരുന്നെങ്കിലും ഒന്നും നടക്കാത്തതും ഇതുകൊണ്ടാണ്. കെ എം മാണിയാണ് 2011ലെ ബജറ്റില്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിച്ചത്. നിലവിലെ മന്ത്രി ഇതൊന്നും അറിയാറുമില്ലേ. ഏതായാലും തമിഴ്‌നാട്ടിലെ വെള്ളപ്പൊക്ക വിഷയത്തില്‍ കേരളം സ്വീകരിച്ച നിലപാടിനെ അവര്‍ പ്രശംസിച്ചിട്ടുണ്ട്. അതിന്റെ എന്തെങ്കിലും നന്ദി തിരിച്ചുണ്ടാവുമോ എന്ന് കാത്തിരുന്ന് കാണാം. ജലനിരപ്പ് 142 അടിയിലേക്ക് എത്തുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha