സോളാര്‍ എല്‍.ഡി.എഫ് സമരം ശക്തമാക്കില്ല
സോളാര്‍ സമരം ശക്തമാക്കേണ്ടന്ന് എല്‍.ഡി.എഫ് രഹസ്യ തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പുവരെ വിഷയം സജീവമായി നിര്‍ത്തുകയാണ് പരിപാടി. സി.പി.എം ഔദ്യോഗികപക്ഷമാണ് ഈ തീരുമാനം എടുത്തത്. സര്‍ക്കാരിനെ താഴെയിടുകയോ, മുഖ്യമന്ത്രി രാജിവയ്ക്കുകയോ ചെയ്താല്‍ എല്‍.ഡി.എഫിന് അടുത്ത സര്‍ക്കാര്‍ രൂപീകരിക്കേണ്ടിവരും. അങ്ങനെ വന്നാല്‍ വി.എസ് വീണ്ടും മുഖ്യമന്ത്രിയാകും. അത് ഔദ്യോഗിക പക്ഷത്തിന് തിരിച്ചടിയാകും.
പാര്‍ട്ടിയിലെ ഗ്രൂപ്പ് പ്രശ്നങ്ങളടക്കം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കുകയാണ്. മുഖ്യമന്ത്രി രാജിവച്ചാല്‍ ഗ്രൂപ്പ് പോര് വീണ്ടും മുറുകും. അത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ ബാധിക്കും. അതുകൂടി കണക്കിലെടുത്താണ് കേന്ദ്ര കമ്മീഷന് വി.എസിനെതിരായ തെളിവെടുപ്പിന് വരാത്തത്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കേണ്ട സ്ഥിതിവന്നാല്‍ വി.എസിന് ജനപിന്തുണ ഉള്ളതിനാല്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കേണ്ട സാഹചര്യം ഉണ്ടാകും.
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അടക്കമുള്ളവരുമായി എല്‍.ഡി.എഫിലെ ഉന്നതര്‍ രഹസ്യ ചര്‍ച്ച നടത്തിയ ശേഷമാണ് സമരം തണുപ്പിക്കാന്‍ തീരുമാനിച്ചത്. അതേസമയം സമരം നിര്‍ത്തിയത് മലബാറിലെ പാര്‍ട്ടി അണികളില്‍ വിള്ളലുണ്ടാക്കിയിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ വിശദീകരണയോഗം വിളിക്കാന്‍ സി.പി.എം തീരുമാനിച്ചിട്ടുണ്ട്. എല്‍.ഡി.എഫ് സമരം അവസാന നിമിഷം വലിയ പരാജയത്തിലേക്ക് ചിലര്‍ കൊണ്ടെത്തുകയാണെന്ന് ആര്.എസ്.പി അടക്കമുള്ള ചില ഘടകക്ഷികള്‍ ആരോപിക്കുന്നു. ലോകത്ത് ഏത് ഭരണകൂടത്തിനെതിരെയും അന്‍പതിനായിരം പേര് ഒത്തുചേര്‍ന്നപ്പോഴെല്ലാം വിജയിച്ചിട്ടുണ്ട്. പക്ഷെ, കേരളത്തില്‍ മാത്രം അത് നടന്നില്ല
https://www.facebook.com/Malayalivartha