ടീച്ചര്‍മ്മാരെ ആര് പഠിപ്പിക്കും... പഠിക്കാന്‍ പറയുമ്പോള്‍ പഠിപ്പിക്കാനറിയുമോ എന്ന് ചോദിക്കണം

കുട്ടികള്‍ പഠിക്കാന്‍ മോശമാണെന്ന് വിലപിക്കുന്ന അധ്യാപകരുടെ മുഖത്തു നോക്കി ചോദിക്കുക, നിങ്ങള്‍ പഠിപ്പിക്കാന്‍ മിടുക്കരാണോ? കാരണം അധ്യാപകയോഗ്യതാ പരീക്ഷയായ ടെറ്റില്‍ കേരളത്തില്‍ ജയിച്ചത് 11.85% മാത്രം. അതായത് പരീക്ഷ എഴുതിയ 20278 പേരില്‍ ജയിച്ചത് 2404 പേര്‍ മാത്രം. ഇത്രയും ചെറിയൊരു വിജയശതമാനം പ്രഖ്യാപിച്ചതാകട്ടെ വിദ്യാഭ്യാസമന്ത്രിയും.
കേരളത്തിന്റെ വിദ്യാഭ്യാസരംഗം പോയ പോക്കാണ് ഇതിലൂടെ തെളിയുന്നത്. കാറ്റഗറി ഒന്നില്‍ പരീക്ഷയെഴുതിയ 6808 പേരില്‍ 315 പേര്‍ മാത്രമാണ് ജയിച്ചത്. വിദ്യാഭ്യാസ നിലവാരം തകര്‍ന്നതായി വിലപിക്കുന്നവരുടെ കണ്ണു തുറപ്പിക്കേണ്ടതാണ് ടെറ്റിലെ വിജയശതമാനം
മറ്റൊരു അധ്യാപകയോഗ്യതാ പരീക്ഷയായ സെറ്റിലും വിജയശതമാനം തീരെ കുറവാണ്. പഠിപ്പിക്കാന്‍ യോഗ്യത നേടുന്ന പരീക്ഷകളില്‍ വിജയശതമാനം കുറയുമ്പോള്‍ ഭാവിയില്‍ ഹയര്‍സെക്കന്‍ഡറിയിലും ഹൈസ്‌കൂളിലും യോഗ്യതാ ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലാതായി തീരും,
അതേസമയം സെറ്റും ടെറ്റും ജയിച്ചവരെ മാത്രമാണ് അധ്യാപകരാകാന്‍ സ്വകാര്യ സ്‌കൂളുകള്‍ പരിഗണിക്കുന്നത്. സെറ്റ് ജയിച്ചവര്‍ ഹൈസ്‌കൂളില്‍ പഠിപ്പിക്കുന്ന നാടാണ് കേരളം. ടെറ്റും സെറ്റും ഇല്ലാത്തവരെ തെരഞ്ഞെടുക്കാന്‍ കര്‍ശന വ്യവസ്ഥകള്‍ പുലര്‍ത്തുന്ന കേരളത്തിലെ സ്വകാര്യവിദ്യാലയങ്ങള്‍ തയ്യാറാകുന്നില്ല.
സര്‍ക്കാര്‍ സ്‌കൂളുകളിലാണ് യോഗ്യത നേടാത്തവര്‍ പഠിപ്പിക്കുന്നത്. പിഎസ്.സി പരീക്ഷ എഴുതാന്‍ ടെറ്റും സെറ്റും വേണ്ട. സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികളെ ആരു വേണമെങ്കിലും പഠിപ്പിച്ചാല്‍ മതിയെന്ന ധാര്‍ഷ്ട്യമാണ് ഇതിനു പിന്നിലുള്ളത്. കേരളത്തിലെ സാധാരണക്കാരുടെ മക്കളാണ് സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളായെത്തുന്നത്. അവരുടെ വിജയശതമാനം വര്‍ദ്ധിപ്പിക്കാന്‍ മാത്രമാണ് സര്‍ക്കാരിനു നോട്ടം. സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്നവരാകട്ടെ മത്സരപരീക്ഷകള്‍ പുഷ്പം പോലെ ജയിച്ചു വരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























