നറുക്കെടുപ്പിന്റെ അവസാനം അടുക്കുന്നു.. സുധീരന് നറുക്കിന് കൂടുതല്‍ സാധ്യത

സരിതക്കേസും വിഎസിന്റെ വരവും സജീവമായതോടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിഎം സുധീരനെ അവതരിപ്പിക്കാന്‍ എഐസിസിയില്‍ നീക്കം തുടങ്ങി. സുധീരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ ഉമ്മന്‍ചാണ്ടി കെ പി സിസി അധ്യക്ഷനാവും. അടുത്ത തെഞ്ഞെടുപ്പിനുശേഷം രമേശ് ചെന്നിത്തലയെ കേന്ദ്രത്തിലേക്ക് കൊണ്ടു പോകാനും എഐസിസി ആലോചിക്കുന്നു.
കേരളത്തില്‍ സര്‍ക്കാര്‍ നേരിടുന്ന ഗുരുതരമായ വിഷയം അഴിമതിയായതിനാല്‍ ക്ലീന്‍ ഇമേജുള്ള ഒരാളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചാല്‍ മതിയെന്നാണ് ഹൈക്കമാന്റിന്റെ തീരുമാനം.
സിപിഎം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിഎസ് അച്യുതാനന്ദനെ അവതരിപ്പിച്ചതാണ് വിഎം സുധീരന് നറുക്ക് വീഴാനുള്ള പ്രധാന കാരണം. വിഎം സുധീരനോളം കറ കളഞ്ഞ രാഷ്ട്രീയം മറ്റൊരാള്‍ക്കില്ലെന്നാണ് ഹൈക്കമാന്റ് കരുതുന്നത്. കൂടാതെ രാഹുല്‍ ഗാന്ധിയുടെ പിന്തുണയും സുധീരനുണ്ട്.
എകെ ആന്റണിയാണ് സുധീരന്റെ പേര് നിര്‍ദ്ദേശിച്ചതെന്നറിയുന്നു. ആന്റണിയും സുധീരനും തമ്മിലുള്ള ബന്ധത്തിന്റെ കഥയ്ക്ക് കേരളത്തിലെ കോണ്‍ഗ്രസിനോളം പഴക്കമുണ്ട്.
തനിക്കെതിരെ നടക്കുന്ന നീക്കങ്ങളില്‍ ഉമ്മന്‍ചാണ്ടി ജാഗരൂകനാണ്. അവസാന അടവും പയറ്റാന്‍ അദ്ദേഹം ശ്രമിച്ചെന്നിരിക്കും. ബാര്‍ കേസാണ് സുധീരന് തുണയായി തീര്‍ന്നത്. കെ ബാബുവിനെ കൂടി രാജി വയ്പ്പിച്ചാല്‍ തന്റെ ദൗത്യം വിജയിച്ചതായി സുധീരന്‍ കരുതും
അടുത്ത മൂന്നു മാസം ഉമ്മന്‍ചാണ്ടിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുമ്പോള്‍ തന്നെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഡല്‍ഹിയില്‍ നിന്നും പ്രഖ്യാപിച്ചേക്കും. അങ്ങനെ ആന്റണിക്ക് മധുരപ്രതികാരവും തീര്‍ക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha