സര്‍ക്കാര്‍ മാറുന്നു... കൈയ്യേറ്റക്കാരേ കരുതിയിരുന്നോ ..വരുന്നു ശക്തമായ നടപടികള്‍

വന്‍കിട ഭൂമി കൈയ്യേറ്റക്കാരുടെ ചങ്കിടിക്കുന്നു. സംസ്ഥാനത്ത് അനധികൃതമായി 5000 ഏക്കര്‍ കൈവശം വച്ചിരിക്കുന്ന വന്‍കിട കൈയ്യേറ്റക്കാരുടെ ഭൂമി തിരിച്ചു പിടിക്കാന്‍ ഐജി എസ് ശ്രീജിത്തിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ക്രൈംബ്രാഞ്ചിന് കൈമാറിയ അന്വേഷണ ദൗത്യം ശ്രീജിത്ത് ഏറ്റെടുത്തതോടെ ഭൂമി കള്ളമാര്‍ കേരളം വിട്ട് ഓടേണ്ടി വരും,
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ ഐജിയായിരിക്കെ ശ്രീജിത്ത് നടത്തിയ അന്വേഷണങ്ങളാണ് അദ്ദേഹത്തെ പുതിയ ദൗത്യത്തിലെത്തിച്ചത്. മുണ്ടക്കയം ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ കമ്പനി അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമിയെ കുറിച്ച് കമ്മീഷന്‍ കേസെടുത്തു. അന്വേഷണ ചുമതല ശ്രീജിത്തിന് നല്‍കി. റ്റി ആര്‍ റ്റി കമ്പനി ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി കൈയ്യേറിയതിനു പിന്നാലെ പൊതുവഴിയില്‍ ഗേറ്റുമിട്ടു. ഒടുവില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നെങ്കിലും ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ഭൂസംരക്ഷകര്‍ ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി റ്റി ആര്‍ ആന്‍ഡ് റ്റി കമ്പനിയില്‍ തന്നെ നിക്ഷിപ്തമാക്കാന്‍ നടപടിയെടുത്തു. ബിജുമോള്‍ എംഎല്‍എ തഹസില്‍ദാരെ കൈയ്യേറ്റം ചെയ്‌തെന്ന പരാതി ഉയര്‍ത്തിയാണ് സര്‍ക്കാര്‍ കള്ളമാരെ മാറോട് ചേര്‍ത്ത് അനുഗ്രഹിച്ചത്.
അന്വേഷണം പൂര്‍ത്തിയായ ഉടനെ ശ്രീജിത്തിനെ സര്‍ക്കാര്‍ പൊക്കി ക്രൈംബ്രാഞ്ചിലെത്തിച്ചു. ക്രൈംബ്രാഞ്ചിലെത്തിയെങ്കിലും കൈയേറിയ സര്‍ക്കാര്‍ ഭൂമിയെ കുറിച്ചുള്ള അന്വേഷണം തുടര്‍ന്നു, മനുഷ്യാവകാശ കമ്മീഷന്‍ അംഗമായിരുന്ന ആര്‍ നടരാജന്റെ നിര്‌ദ്ദേശാനുസരണമാണ് അന്വേഷണം തുടര്‍ന്നത്. രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ 5000 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കണമെന്ന് കമ്മീഷന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. ഭൂമി തിരിച്ചു പിടിക്കാനുള്ള ദൗത്യമാണ് കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം ഐജി ശ്രീജിത്തിനെ ഏല്‍പ്പിച്ചിരിക്കുന്നത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഏതാനും മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഏതായാലും കൈയ്യേറ്റക്കാരുമായി അടുപ്പം പുലര്‍ത്തുന്ന യുഡിഎഫ് സര്‍ക്കാര്‍ അവരുടെ പ്രവര്‍ത്തന കാലയളവില്‍ എന്തെങ്കിലും നടപടി സ്വീകരിക്കുമെന്ന് കരുതാന്‍ വയ്യ. ഇടതു സര്‍ക്കാരാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ കൈയ്യേറ്റക്കാരെല്ലാം ജീവനും കൊണ്ട് രക്ഷപ്പെടേണ്ടി വരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha