ശെല്‍വിയെ സരിത കണ്ടോ? സരിതാ നായര്‍ കോയമ്പത്തൂരിലെ ശെല്‍വിയുടെ വീട്ടിലെത്തിയെന്ന സംശയം ബലപ്പെടുന്നു

സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട സിഡി ഉണ്ടെന്ന് ബിജുരാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന് മുമ്പില്‍ വെളിപ്പെടുത്തിയതിനു പിന്നാലെ സരിതാനായര്‍ കോയമ്പത്തൂരിലെ ശെല്‍വിയുടെ വീട്ടിലെത്തിയെന്ന സംശയം പോലീസിന്റെ ഉന്നതതലങ്ങളില്‍ ബലപ്പെടുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് അന്വേഷണങ്ങള്‍ നടത്താന്‍ സോളാര്‍ കമ്മീഷന്റെയോ സര്‍ക്കാരിന്റേയോ അനുമതി വേണം.
രണ്ടരക്കൊല്ലം മുമ്പ് താന്‍ ശെല്‍വിയെ ഏല്‍പ്പിച്ച സിഡി ബാഗ് മോഷ്ടിക്കപ്പെട്ടെന്നാണ് ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി ഉള്‍പ്പെടെ ആറ് മന്ത്രിമാരെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്നും ബിജു ആവശ്യപ്പെടുന്നു. എന്നാല്‍ ഇത്തരം ആവശ്യങ്ങളൊന്നും കമ്മീഷന്‍ അംഗീകരിക്കാന്‍ സാധ്യതയില്ല.
ശെല്‍വി സ്വര്‍ണപണി നടത്തുന്ന തൊഴിലാളിയാണ്. കോയമ്പത്തൂരിലെ ഒരു കോളനിയിലാണ് ഇവരുടെ താമസം. ആര്‍ക്കു വേണമെങ്കിലും ഇവരെ സ്വാധീനിക്കാമെന്ന അവസ്ഥയാണുള്ളത്. ശെല്‍വിയുമായി സരിതയ്ക്കും ബന്ധമുണ്ട്. സിഡിയില്‍ ബോംബാണുള്ളതെന്ന കാര്യമൊന്നും ശെല്‍വിക്ക് അറിയാന്‍ തരമില്ല. അങ്ങനെയാണെങ്കില്‍ സരിതയോ അല്ലെങ്കില്‍ അവര്‍ ഏര്‍പ്പാടാക്കിയ മറ്റാരെങ്കിലും ശെല്‍വിയുടെ വീട്ടിലെത്തി സിഡി കൊണ്ടു പോയതാകാം എന്നും ആരോപണം ഉയരുന്നു. അധികാരത്തിലിരിക്കുന്ന ഒരു സര്‍ക്കാരിന് ഇതൊന്നും ചെയ്യാന്‍ ഒരു ബുദ്ധിമുട്ടുമില്ല.
ഏതായാലും ഒരിക്കലും കിട്ടാത്ത തരത്തില്‍ ബിജുവിന്റെ കൈയ്യില്‍ നിന്നും സിഡി നഷ്ടപ്പെട്ടു കഴിഞ്ഞു. അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് സരിത തന്നെയാണ്. അതിനാല്‍ സിഡി സരിതയുടെ കൈയ്യില്‍ ഭദ്രമാണെന്നാണ് പോലീസ് കരുതുന്നത്. അതേസമയം ബിജു പറയുന്നതു പോലെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട യാതൊന്നും സിഡിയിലില്ലെന്നും പോലീസ് വിശ്വസിക്കുന്നു എന്നാല്‍ സിഡി പുറത്തു വരികയാണെങ്കില്‍ അത് മുഖ്യമന്ത്രിയെ മറ്റേതെങ്കിലും തരത്തില്‍ ബാധിച്ചേക്കാമെന്നും ആശങ്കയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























