മധുരമായ പ്രതികാരം... അന്ന് മോഡിയോടുള്ള പ്രതിഷേധത്താല്‍ മാറി നിന്നു; ഇപ്പോള്‍ മോഡിയോടൊപ്പം ഇരിക്കാന്‍ സീറ്റ് കിട്ടാത്തതിനാല്‍; സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്തപ്പോള്‍

മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനവുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുമ്പോള്‍ ഓര്‍ക്കേണ്ടത് നരേന്ദ്ര മോഡി രണ്ട് വര്‍ഷം മുമ്പ് കേരളത്തില്‍ വന്ന കാര്യമാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഭാവി പ്രധാനമന്ത്രി എന്ന ഖ്യാതിയോടെ നില്‍ക്കുന്ന 2013 ഏപ്രില്‍ മാസത്തിലാണ് മോഡി ആദ്യമായി ശിവഗിരിമഠം സന്ദര്‍ശിക്കുന്നത്. അന്ന് സകല രാഷ്ട്രീയ പാര്‍ട്ടികളും മോഡിക്കെതിരെ തിരിഞ്ഞു. മോഡി വരുന്നതറിഞ്ഞ് വേദി പങ്കിടാന്‍ മടിച്ച് വി.എസ്. അച്യുതാനന്ദന്‍ പോലും മാറി നിന്നു.
ഇയാള്‍ക്കെന്താണ് ശിവഗിരിയില്‍ കാര്യമെന്ന രീതിയില്‍ സകല നേതാക്കളും പ്രതികരിച്ചു. മോഡിയെ വര്‍ഗീയ വാദിയായി ചിത്രീകരിച്ചപ്പോഴും ഗുജറാത്തിലെ വികസനത്തിന്റെ കഥ പറഞ്ഞ മൂന്ന് അഹിന്ദുക്കളായ നേതാക്കളാണ് അബ്ദുള്ളക്കുട്ടി, മുസ്ലീം ലീഗിലെ കെ.എം. ഷാജി, മന്ത്രി ഷിബു ബേബിജോണ്‍. എന്നാല്‍ നേതാക്കളിടപെട്ട് ആ മനസ് ഒരിക്കല്‍കൂടി തുറപ്പിച്ചു. എന്തോന്ന് ഗുജറാത്ത് എന്നും, ഗുജറാത്തില്‍ നിന്നും ഒന്നും പഠിക്കാനില്ലെന്നും. ഏതോ വലിയ രാജ്യദ്രോഹ കുറ്റം ചെയ്തതു പോലെയുള്ള അന്വേഷണവും മാപ്പു പറച്ചിലും ഒക്കെയാണ് പിന്നെ കാണാന്‍ കഴിയുന്നത്.
ഇന്ത്യയിലെ പ്രധാന സംസ്ഥാനമായ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു അന്ന് നരേന്ദ്ര മോഡി. ആ മോഡിക്ക് ഇന്ത്യയില്‍ എവിടെ സഞ്ചരിക്കാനും പ്രസംഗിക്കാനുമുള്ള അധികാരവും അവകാശവും ഉള്ള ആളുകൂടിയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഒരു പെറ്റി കേസു പോലുമില്ലാത്ത മോഡിയെ അന്ന് നേതാക്കള്‍ ബഹിഷ്‌കരിച്ച് കരിങ്കൊടി കാട്ടി.
ഇന്ന് മോഡിയോടൊപ്പം ഇരിക്കാന്‍ സീറ്റ് കിട്ടാത്തതിനാല്‍ നേതാക്കള്‍ പരിതപിക്കുന്നു. അന്ന് മോഡി മുഖ്യമന്ത്രിയല്ലേ. ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയല്ലേയെന്നും വാദിക്കുന്നവരുണ്ട്.
അന്ന് കേരളത്തില്‍ വന്ന മോഡി തനിക്കെതിരെയുണ്ടായ ഒറ്റപ്പെടുത്തലിനെ പരസ്യമായി പറഞ്ഞിരുന്നു. അതിനുള്ള മധുരമായ പ്രതികാരമായി മാറി മോഡിയുടെ പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദര്‍ശനം.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്നു വിലക്കിയ വെള്ളാപ്പള്ളി ചെയ്തത് മോഡിയുടെ മനസാണ്.
പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദി കേരളത്തിലെത്തുന്ന ആദ്യ ചടങ്ങായതിനാല്‍ പൂര്‍ണമായും ഒരു മോഡി പ്രഭാവത്തില്‍ ആയിരിക്കണമെന്നും ബിജെപി. കേന്ദ്രനേതൃത്വം ആഗ്രഹിച്ചിരുന്നു. ചടങ്ങില്‍നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നു കേന്ദ്രത്തില്‍നിന്ന് വെള്ളാപ്പള്ളിയോട് ആവശ്യപ്പെടുകയും ചെയ്തു.
ആദ്യം സമ്മതിച്ചില്ലെങ്കിലും മുഖ്യമന്ത്രിയെ മാറ്റിയില്ലെങ്കില്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന ഭീഷണിയെത്തുടര്‍ന്നു വെള്ളാപ്പള്ളി വഴങ്ങുകയായിരുന്നു. പ്രതിസന്ധിയിലായ വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിയോടു വിട്ടുനിന്ന് സഹായിക്കണമെന്ന് അപേക്ഷിക്കുകയായിരുന്നു.
അതേസമയം, ആര്‍. ശങ്കര്‍ കേരളത്തിന്റെ മുഖ്യമന്ത്രിയൂം കെപിസിസി. പ്രസിഡന്റുമായിരുന്നതുകൊണ്ട് പരിപാടിയില്‍ താന്‍ പങ്കെടുക്കേണ്ടതുണ്ടെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. എന്നാല്‍, കേന്ദ്രത്തില്‍ നിന്നുള്ള സമ്മര്‍ദത്തില്‍ തന്റെ നിസഹായവസ്ഥ വെള്ളാപ്പള്ളി പറഞ്ഞപ്പോഴാണ് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി വാക്കുനല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha