രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിനെതിരെ സ്പീക്കര്‍ ശക്തന്‍ രാജിക്ക്, ചെന്നിത്തല മാപ്പ് പറഞ്ഞില്ലെങ്കില്‍ രാജിവെക്കുമെന്ന് മുഖ്യമന്ത്രിയോട് ശക്തന്‍

തന്നെ സഭയില്‍ അപമാനിക്കുന്ന രീതിയില്‍ പരാമര്‍ശം നടത്തിയ ആഭ്യന്തര മന്ത്രിയുടെ നടപിയില്‍ പ്രതിഷേധിച്ച് സ്പീക്കര്‍ എന്‍ ശക്തന്‍ മുഖ്യമന്ത്രിയെ രാജി സന്നദ്ധ അറിയിച്ചു. ഇന്ന് രാവിലെ സഭ ചേര്‍ന്നപ്പോള്‍ ഓഫീസിലെത്തിയിട്ടും ശക്തന്‍ സഭയിലെത്തിയില്ല. ഡെപ്യൂട്ടി സ്പീക്കറായ പാലോട് രവിയാണ് സഭ നിയന്ത്രിച്ചത്. രാവിലെ സഭ കൂടിയപ്പോഴെ ശക്തന്റെ പ്രതിഷേധം സംസാരമായിരുന്നു. സഭയില്‍ ഹാജരാകാതെ പ്രതിഷേധിച്ച സ്പീക്കര്‍ എന്‍ ശക്തനെ മുഖ്യമന്ത്രി അനുനയിപ്പിക്കാനെത്തിയപ്പോഴാണ് ശക്തന്‍ മുഖ്യമന്ത്രിയോട് രാജിസന്നദ്ദ അറിയിച്ചത്. തന്നെ അപമാനിച്ച രമേശ് ചെന്നിത്തല മാപ്പ് പറയണമെന്നാണ് ശക്തന്റെ ആവശ്യം. എന്നാല്‍ നേരത്തെ ഖേദം പ്രകടപ്പിച്ചതാണെന്നും ഇനി മാപ്പ് പറയുന്ന ആവശ്യമില്ലെന്നുമാണ് ചെന്നിത്തലയുടെ അഭിപ്രായം.
ഇന്നലെ നിയമസഭയില്‍ ബില്‍ ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു ചെന്നിത്തല സ്പീക്കര്‍ക്കെതിരെ തിരിഞ്ഞത്.അതേസമയം, സ്പീക്കറെ മനഃപൂര്‍വം അവഹേളിച്ചില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സഭ നേരത്തെ പിരിയാനുള്ള തീരുമാനം അറിയില്ലായിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ചായിരുന്നു സ്പീക്കറുടെ നടപടി. ഇന്നലെത്തന്നെ അദ്ദേഹത്തോട് ഖേദം പ്രകടിപ്പിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. സര്‍ക്കാര്‍ ആശുപത്രിയിലെ ദുരവസ്ഥ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരുന്നത്.ഇന്നലെ ആദ്യബില്ലിന്റെ ദീര്‍ഘമായ ചര്‍ച്ചയ്ക്കു ശേഷം മന്ത്രി കെ.സി. ജോസഫ് രണ്ടാമത്തെ ബില്‍ അവതരിപ്പിച്ചു. എന്‍.എ. നെല്ലിക്കുന്ന് ചര്‍ച്ചയില്‍ ദീര്‍ഘമായി സംസാരിച്ചപ്പോള്‍, ചുരുക്കാനായി സ്പീക്കര്‍ ഇടയ്ക്കിടെ നിര്‍ദേശം നല്‍കി.
അപ്പോഴാണു രമേശ് ഇടപെട്ടത്. ദോശ ചുടുന്നതുപോലെ ബില്‍ പാസാക്കാനാകില്ലെന്നായിരുന്നു രമേശിന്റെ വാക്കുകള്‍. സഭയില്‍ ബില്ലുകള്‍ വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും സമയമില്ലെങ്കില്‍ മറ്റൊരു ദിവസത്തേക്കു മാറ്റുകയാണു വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തനിക്കു വേണ്ടിയല്ല വേഗത്തിലാക്കുന്നതെന്നും നിങ്ങള്‍ക്കു പ്രധാനമന്ത്രിയെ കാണുന്നതിനു വേണ്ടിയാണെന്നും സ്പീക്കര്‍ തിരിച്ചടിച്ചു. എങ്കില്‍ ബില്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട ചെന്നിത്തല, അങ്ങ് സഭയുടെ സംരക്ഷകനല്ലേയെന്നും ഇങ്ങനെ പെരുമാറരുതെന്നും പറഞ്ഞു. അങ്ങനെയെങ്കില്‍ നെല്ലിക്കുന്ന് ഇഷ്ടം പോലെ സമയമെടുത്തു സംസാരിച്ചോളൂ എന്നു നിര്‍ദേശിച്ച സ്പീക്കര്‍ പിന്നീടു ചര്‍ച്ചയില്‍ ഇടപെടാതെ നിശ്ശബ്ദനായി. തുടര്‍ന്ന് ബില്‍ പാസാക്കി സഭ പിരിഞ്ഞപ്പോള്‍ അഞ്ച് മണി കഴിഞ്ഞു. തുടര്‍ന്ന് മോദിക്കായി ഒഴിച്ചിട്ട പാതയിലൂടെ പാഞ്ഞു ചെന്നാണ് മന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha