കേസുകള്‍ എല്ലാം പഴങ്കഥ.. ബിജുരമേശിന് പുറമ്പോക്കില്ലെന്ന് സര്‍ക്കാര്‍

അബ്കാരി ബിജു രമേശിനെതിരെ കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീല്‍ കേസെടുക്കുന്ന ദിവസം തന്നെ കോടതി ചവറ്റുകൊട്ടയില്‍ നിക്ഷേപിക്കാന്‍ തക്ക യോഗ്യതയുള്ളതാണെന്ന് സൂചന. ഫലത്തില്‍ ബിജുരമേശിനെ സര്‍ക്കാര്‍ സഹായിക്കുകയാണ് ചെയ്തിരിക്കുന്നത്.
ബിജുരമേശിന്റെ കിഴക്കേകോട്ടയിലുള്ള കെട്ടിടം സര്‍ക്കാര്‍ ഭൂമി കൈയേറിയാണ് നിര്‍മ്മിച്ചതെന്ന ആരോപണം നിലനില്‍ക്കെ പ്രസ്തുത ഭൂമി പുറമ്പോക്കല്ലെന്ന് ബിജു രമേശിന് തന്നെ സര്‍ക്കാര്‍ വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയിട്ടുണ്ട്. മഹാരാജാവ് കൃഷിക്കായി നല്‍കിയ ഭൂമിയാണ് ഇതെന്നാണ് സര്‍ക്കാര്‍ വാദം. ആകെ 14 സെന്റ് സ്ഥലം മാത്രമാണ് സര്‍ക്കാര്‍ രേഖകളില്‍ പുറമ്പോക്ക്. അത് കിഴക്കേക്കോട്ടയിലെ കരിമണല്‍ ആര്‍ക്കേഡിന് സമീപമുള്ളതാണ്. അതേസമയം ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന എല്ലാ സര്‍ട്ടിഫിക്കറ്റുകളും ബിജുരമേശ് കോടതിയില്‍ ഹാജരാക്കും.
ദുരന്ത നിവാരണ നിയമം ഉപയോഗിച്ച് ബിജുവിന്റെ കെട്ടിടം ഇടിച്ചു നിരത്താനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ബിജുവിന്റെ കെട്ടിടം അവിടെയുള്ളതു കൊണ്ട് എന്തു ദുരന്തമാണ് ഉണ്ടാകാന്‍ സാധ്യതയുള്ളതെന്ന് വിശദീകരിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ബിജുരമേശാകട്ടെ തന്നോടുള്ള പകപോക്കലാണ് സംഭവത്തിന് പിന്നിലെന്ന് ആരോപിക്കുന്നു. ബാര്‍ക്കോഴ പുറത്തു കൊണ്ടു വന്ന പശ്ചാത്തലത്തിലാണ് തന്നെ തെരഞ്ഞു പിടിച്ച് ആക്രമിക്കുന്നതെന്ന് ബിജു ആരോപിക്കുന്നു. അക്കാര്യം കോടതി ശരിവയ്ക്കുകയാണെങ്കില്‍ വീണ്ടും സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്നും അടി കിട്ടിയെന്നിരിക്കും.
ഇത്തരത്തിലൊരു അപ്പീല്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത് റവന്യൂ വകുപ്പാണ്. അവരുടെ പ്രധാന ഉദ്ദേശം ബിജു രമേശിനെ രക്ഷിക്കുക എന്നാണെന്നാണ് സംസാരം. ഉന്നത ഇടപെടലാണ് പ്രശ്‌ന പരിഹാരത്തിന് വഴി വച്ചിരിക്കുന്നത്. അങ്ങനെ ആ ബോംബും അവസാനിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha