സിഡി കഴിഞ്ഞു ഇനി അടുത്തത് .... ബിജുവിന്റെ സരിതാ വിസ്താരം വരുന്നു

എല്ലാ കണ്ണുകളും എറണാകുളത്തെ സോളാര്‍ കോടതിയിലേക്ക് തിരിച്ചു കൊണ്ട് ബിജു രാധാകൃഷ്ണനും സരിതാ നായരും തമ്മിലുള്ള വാഗ്വാദ പരിപാടി നടക്കും . ബിജു രാധാകൃഷ്ണന് സരിതയെ വിസ്തരിക്കാന്‍ അവസരമൊരുക്കുന്നതിനു വേണ്ടിയാണ് ബിജുവിന്റെ അഭിഭാഷകന്‍ മോഹന്‍കുമാര്‍ വക്കാലത്ത് ഒഴിഞ്ഞത്.
കക്ഷികള്‍ക്ക് വിസ്തരിക്കാന്‍ നിയമപരമായ അവകാശമുണ്ട്. രാജ്യത്തെ ഏതു കോടതിയിലും അഭിഭാഷകനില്ലാതെ കക്ഷികള്‍ക്കേ കേസു നടത്താം. ഇത് ബിജുവിനും ബാധകമാണ്. കേരളം ഞെട്ടാന്‍ പോകുന്ന ചോദ്യങ്ങളായിരിക്കും ബിജു സരിതയോട് ചോദിക്കുകയെന്ന് എല്ലാവര്‍ക്കുമറിയാം
സോളാര്‍ കമ്മീഷനുമായി ബന്ധപ്പെട്ട കേസില്‍ നിന്നു മാത്രമാണ് അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞത്. അഭിഭാഷകനും കക്ഷിയും തമ്മില്‍ എന്തെങ്കിലും അസ്വാരസ്യമുണ്ടെങ്കില്‍ എല്ലാ കേസുകളും ഒഴിയേണ്ടതാണ്. സോളാര്‍ കമ്മീഷനില്‍ ഹാജരാകാന്‍ തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടെന്നാണ് മോഹന്‍കുമാര്‍ പറയുന്നത്.
സരിതയും ബിജുവും തമ്മിലുള്ള വിസ്താരം അടച്ചിട്ട മുറിയില്‍ നടത്തണമെന്ന് സരിത ആവശ്യപ്പടുകയാണെങ്കില്‍ കമ്മീഷന്‍ അത് സാധിക്കുമോ എന്ന് കണ്ടറിയാം. വിസ്താരം എങ്ങനെ നടത്തണമെന്ന് തീരുമാനിക്കേണ്ടത് കമ്മീഷനാണ്. വിസ്താരം രഹസ്യമായി നടത്തണമെന്ന് ചട്ടങ്ങളില്‍ പറയുന്നുമില്ല. വിസ്താരം പരസ്യമായി നടക്കുകയാണെങ്കില്‍ ചാനലുകളിലൊക്കെ ലൈവ് ടെലികാസ്റ്റ് സുനിശ്ചിതമാണ്.
കമ്മീഷന് സരിതയെയും സര്‍ക്കാരിനെയും സഹായിക്കണമെന്നുണ്ടെങ്കില്‍ ബിജു വിസ്തരിക്കുന്നത് തടയാം. അങ്ങനെ തടയുകയാണെങ്കില്‍ തന്റെ അവകാശം സ്ഥാപിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് ബിജു ഹൈക്കോടതിയെ സമീപിച്ചാല്‍ ഹൈക്കോടതി അനുവദിക്കുകയാണെങ്കില്‍ കമ്മീഷന് സമ്മതിക്കേണ്ടി വരും. ഇപ്പോള്‍ തന്നെ ഹൈക്കോടതിക്ക് സോളാര്‍ ജഡ്ജിയുടെ കാര്യത്തില്‍ വിമര്‍ശനമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha