ബേബി ശ്യാമിലിക്ക് പ്രതിഫലം 30 ലക്ഷം, കൂടെ നാല് ആയമാരും

ബേബി ശ്യാമിലിയുടെ പ്രതിഫലം മലയാള നിര്‍മാതാക്കള്‍ക്ക് താങ്ങാവുന്നതിനും അപ്പുറം. 30 ലക്ഷമാണ് താരം പ്രതിഫലം വാങ്ങുന്നത്. അതും പോരാഞ്ഞ് ചെന്നൈയില്‍ നിന്ന് അമ്മയും നാല് ആയമാരും. ഇവര്‍ക്കുള്ള താമസത്തിനും ഭക്ഷണത്തിനും മറ്റ് സൗകര്യങ്ങള്‍ക്കുമായി ലക്ഷങ്ങള്‍ വേറെ ചെലവാകും. വള്ളീം പുള്ളീം തെറ്റി എന്ന ചിത്രത്തിലാണ് ശ്യാമിലി ഇപ്പോള്‍ അഭിനയിക്കുന്നത്. തമിഴിലും തെലുങ്കിലും ഉള്ള ബിഗ് ബജറ്റ് ചിത്രങ്ങളുടെ സെറ്റില്‍ കാണിക്കുന്ന ആര്‍ഭാടം മലയാളത്തിലും താരങ്ങള്‍ അനുകരിക്കാന്‍ ശ്രമിച്ചാല്‍ വലിയ സാമ്പത്തിക ബാധ്യതയാകും ഉണ്ടാവുക.
മീരാജാസ്മിന് മുമ്പ് അഞ്ച് ആയമാരുണ്ടിയിരുന്നു. ജ്യൂസ് അടിട്ടു കൊടുക്കാനും ബിസ്‌ക്കറ്റിന്റെ കവര്‍ പൊട്ടിക്കാനും വരെ ആയമാര്‍. ഇത് വലിയ പരാതിയായി ഉയര്‍ന്നിരുന്നു. താരത്തിന്റെ അഹങ്കാരവും സെറ്റില്‍ സമയത്ത് വരാത്തതും കൂടി ആയപ്പോള്‍ ആരും വിളിക്കാതെയായി. ഇപ്പോള്‍ വിട്ടിലിരിക്കുകയാണ്. തമിഴില്‍ നിന്ന് വരുന്ന താരങ്ങളുടെ കൂടെ ഹെയര്‍ഡ്രസര്‍ സാധാരണ ഉണ്ടാവും അല്ലെങ്കില്‍ കൂട്ടിന് ഒരു ആയ. എന്നാല്‍ അഞ്ച് പേരെ കൂട്ടി മലയാളസിനിമയുടെ ലൊക്കേഷനില്‍ വരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയോ, അല്ലെങ്കില്‍ ആയമാരുടെ ചെലവ് സ്വന്തം പോക്കറ്റില്‍ നിന്ന് വഹിക്കുകയോ വേണമെന്ന് ചില നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























