സോളാറും ബാറും പാറ്റൂരും വിഎസിന്റെ കോര്‍ട്ടിലേക്ക്, ഡിജിപി ജേക്കബ് തോമസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ വിഎസ് അച്യുതാനന്ദന്‍ കരസ്ഥമാക്കി

പാറ്റൂര്‍ ഭൂമി ഇടപാട്, മന്ത്രി കെ ബാബുവിന്റെ ബാര്‍ക്കോഴ തുടങ്ങിയ വിഷയങ്ങളില്‍ അഡീഷണല്‍ ഡിജിപി ജേക്കബ് തോമസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ വിഎസ് അച്യുതാനന്ദന്‍ കരസ്ഥമാക്കി. പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയാവാന്‍ തയ്യാറെടുക്കുമ്പോള്‍ തന്റെ പരിഗണനാ വിഷയങ്ങളായി ഇവ രണ്ടും സ്വീകരിക്കാനാണ് അച്യുതാനന്ദന്റെ നീക്കം. അച്യുതാനന്ദന്‍ തന്നെയാണ് സിപിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുന്നത്. പിണറായി ആഭ്യന്തരമന്ത്രിയാകാനാണ് സാധ്യത. രണ്ടര വര്‍ഷം മുഖ്യമന്ത്രി പദം വീതം വയ്ക്കാനാണ് നീക്കം. ഇതില്‍ പിണറായിക്കും അഭിപ്രായഭിന്നതയില്ല.
ബാര്‍, സോളാര്‍, പാറ്റൂര്‍ വിഷയങ്ങളില്‍ യുഡിഎഫിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങും. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ അഴിമതിക്കാരെ ജയിലിലടയ്ക്കാമെന്നായിരിക്കും വിഎസിന്റെ വാഗ്ദാനം. നേരത്തെ ആര്‍ ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ നടത്തിയ നിയമയുദ്ധങ്ങളുടെ ചരിത്രവും ചൂണ്ടികാണിക്കും.
ലോകായുക്തയില്‍ പാറ്റൂര്‍ ഇടപാട് സംബന്ധിച്ച്് ജേക്കബ് തോമസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പൊടി പിടിച്ചു കിടപ്പാണ്. ഇതിന്റെ പകര്‍പ്പാണ് വിശ്വസ്തന്‍ വഴി അച്യുതാനന്ദന്‍ കരസ്ഥമാക്കിയിരിക്കുന്നത്. വമ്പന്‍ വികസനത്തെക്കാള്‍ അഴിമതി തുടച്ചു നീക്കുന്നത് ലക്ഷ്യമിട്ടായിരിക്കും അച്യുതാനന്ദന്‍ നീങ്ങുക. അഴിമതിക്കെതിരെ സന്ധിയില്ലാസമരം എന്നതായിരിക്കും മുദ്രാവാക്യം.
അഴിമതിക്കെതിരായ വി എസിന്റെ നീക്കം അണികളില്‍ ഊര്‍ജം പകരുമെന്നാണ് സീതാറാം യച്ചൂരിയുടെ കണക്കു കൂട്ടല്‍. വികസനത്തോട് ജനങ്ങള്‍ക്ക്് താത്പര്യമുെങ്കിലും അഴിമതിയോട് എതിര്‍പ്പാണ്. വിഴിഞ്ഞം തുറമുഖം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കോടികള്‍ മറിഞ്ഞതായാണ് സിപിഎം കരുതുന്നത്. കോടികള്‍ കോഴ കിട്ടുമ്പോള്‍ സംസ്ഥാന താത്പര്യങ്ങള്‍ ബലി കഴിക്കപ്പെടുമെന്നു തന്നെയാണ് സിപിഎമ്മിന്റെ വിശ്വാസം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha