ബുള്‍ഡോസര്‍ ഉരുളുമോ രാജധാനിയിലേക്ക്.. പന്തുരുണ്ട് അലിയുടെ കോര്‍ട്ടിലെത്തി, സ്വപ്‌നേവി കരുതിയില്ല ഇങ്ങനൊരു പണി

ബിജുരമേശിന്റെ കിഴക്കേകോട്ടയിലെ അനധികൃത നിര്‍മ്മാണത്തെ വഴിവിട്ട് സഹായിച്ച റവന്യൂമന്ത്രിയെ നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി വെട്ടി. അതിനിടെ ബിജുവിന്റെ പേരൂര്‍ക്കടയിലെ ഹോട്ടല്‍ സമുച്ചയത്തിനെതിരെ മേയര്‍ കൂടി രംഗത്തെത്തിയതോടെ സംഗതി പൊളിയുമെന്ന് ഉറപ്പായി.
ബിജു രമേശിനെ കോണ്‍ഗ്രസ് സഹായിക്കുന്നു എന്ന ആക്ഷേപം ലീഗിനുണ്ട്. പേരൂര്‍ക്കടയിലെ ഹോട്ടല്‍ സമുച്ചയത്തിന്റെ കേസ് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ വിജിലന്‍സ് വിഭാഗമാണ്് കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി കേസൊതുക്കാനുള്ള നീക്കം തുടക്കത്തില്‍ പാളി.
ഹോട്ടലിന്റെ നാലു നിലകള്‍ നിര്‍മ്മിച്ചിരിക്കുന്നത് നഗരസഭയുടെ അനുമതിയില്ലാതെയാണ്. 2003 ജൂലൈയില്‍ എട്ട് നിലകള്‍ നിര്‍മ്മിക്കാനാണ് അനുമതി നല്‍കിയത്. ഇക്കാര്യം നേരത്തെ ശ്രദ്ധയില്‍പെട്ടെങ്കിലും 2010 ഫെബ്രുവരി മുതല്‍ നഗരസഭാ ഒരു നടപടിയും സ്വീകരിച്ചില്ല. ഇക്കാലമത്രയും തിരുവനന്തപുരം നഗരസഭ ഭരിച്ചത് സിപിഎമ്മാണ്. കെട്ടിടത്തിന് കൈവശാവകാശ സര്‍ട്ടിഫിക്കേറ്റ് പോലുമില്ല.
കോട്ടയ്ക്കകത്തെ രാജധാനി ബില്‍ഡിംഗിനും അംഗീകാരമില്ല. ഹെറിറ്റേജ് നിയമം ലംഘിച്ചാണ് കെട്ടിടം പണിതിരിക്കുന്നതെന്ന് നഗരസഭ കണ്ടെത്തിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും മന്ത്രി അലി നിയമസഭയെ അറിയിച്ചു.
അതിനിടെ ചില പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ അലിയെ സ്വാധീനിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ സ്വാധീനങ്ങള്‍ക്ക് വഴങ്ങാന്‍ താനില്ലെന്നാണ് അലിയുടെ നിലപാട്. തന്റെ വകുപ്പിലെ അനധികൃത നിര്‍മ്മാണങ്ങള്‍ എന്തുവന്നാലും പൊളിക്കുമെന്നാണ് അലി കര്‍ശന നിലപാട്. സ്വീകരിച്ചിരിക്കുന്നത്. ഒരു മൃദു സമീപനവും പ്രതീക്ഷിക്കേണ്ടെന്നും അലി അറിയിച്ചിട്ടുണ്ട്.
അടൂര്‍പ്രകാശിന്റെ കോര്‍ട്ടില്‍ നിന്നും പന്ത് ഉരുണ്ടുപോകുമെന്ന് ബിജുരമേശ് സ്വപ്‌നേവി കരുതിയതല്ല. നഗരധനകാര്യവകുപ്പിന്റെ ചുമതലയാണ് അലിക്കുള്ളത്. നഗരങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അലിയുടെ നിയന്ത്രണത്തില്‍ വരും. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നല്ലേ ചൊല്ല്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha