എല്ലാം തീറെഴുതുന്നു... വന്‍ പദ്ധതികള്‍ സ്വകാര്യമേഖലയ്ക്ക് ഉത്തരവിറങ്ങി

വിഴിഞ്ഞം തുറമുഖം ഉള്‍പ്പെടെ സംസ്ഥാനത്ത് നിര്‍മ്മാണം ആരംഭിക്കാന്‍ പോകുന്നതും നിര്‍മ്മാണത്തിലിരിക്കുന്നതുമായ വന്‍കിട പദ്ധതികള്‍ സ്വകാര്യമേഖലയ്ക്ക് തീറെഴുതാന്‍ സര്‍ക്കാര്‍ നീക്കം
ഇതിന്റെ ഭാഗമായി പദ്ധതികള്‍ക്ക് സ്വകാര്യ സംരംഭകരെ കണ്ടെത്തുന്നതിന് കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നതിന് ധനവകുപ്പ് ടെന്റര്‍ ക്ഷണിച്ചു. കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തു വന്നു.
തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ വിഴിഞ്ഞം തുറമുഖം, വിമാനത്താവളം കൊച്ചി മെട്രോ വിപുലീകരണം, തിരുവനന്തപുരം- ചെങ്ങന്നൂര്‍ അതിവേഗ റയില്‍ പദ്ധതി, കേരള റോഡ് പ്രോജക്ട്, വെറ്റില മൊബിലിറ്റി ഹബ്ബിന്റെ രണ്ടാംഘട്ടം എന്നിങ്ങനെയുള്ള വന്‍കിട പദ്ധതികളാണ് സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്നത്.
സ്വകാര്യ സംരംഭകരില്‍ നിന്നും പണം കണ്ടെത്തുകയാണ് കണ്‍സള്‍ന്റുമാരുടെ പ്രധാന ജോലി. ഇതിനുവേണ്ടി ഈട് നല്‍കേണ്ടതെന്താണെന്ന് ടെണ്ടറില്‍ പറയുന്നില്ല. ഇക്കാര്യം പിന്നീട് തീരുമാനിക്കും.
സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന പശ്ചാത്തലത്തില്‍ സാമ്പത്തിക സമാഹരണം ഉണ്ടെങ്കില്‍ മാത്രമേ വന്‍കിട പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയുകയുള്ളൂവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സ്വകാര്യ സംരംഭകര്‍ക്കായി വല വിരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പ്രധാന വികസന പദ്ധതികള്‍ സ്വകാര്യ മേഖലയെ ഏല്പ്പിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ആസൂത്രണബോര്‍ഡ് ഇതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നാണ് കണ്‍സള്‍ട്ടന്റുമാരെ തേടിയിരിക്കുന്നത്.
പൊതു സ്വകാര്യ പങ്കാളിത്തത്തോടെ മാത്രമേ വന്‍കിട പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയുകയു
ളളൂവെന്ന് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വിഴിഞ്ഞം തുറമുഖം നടപ്പിലാക്കാനുള്ള പദ്ധതി ഇപ്രകാരം ഉരുത്തിരിഞ്ഞതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha