ചാണ്ടി പണ്ട് പിന്നില്‍ നിന്ന് കുത്തിയത് മറന്നിട്ടില്ല.... രമേശിന് പിന്നില്‍ എ.കെ. ആന്റണി

രമേശിന്റെ പുതിയ നീക്കത്തില്‍ എ.കെ ആന്റണിക്കും പങ്കുള്ളതായി സൂചന. കേരളം ന്യൂനപക്ഷങ്ങളുടെ പിടിയിലാണെന്ന് അടുത്തിടെയും ആന്റണി പ്രഖ്യാപിച്ചിരുന്നു. തന്നെ 2004ല്‍ മുഖ്യമന്ത്രി കസേരയില്‍ നിന്നും ഇറക്കി വിട്ടതിന്റെ വേദന ആന്റണിക്ക് ഇപ്പോഴും മാറിയിട്ടില്ല. അത് ഉമ്മന്‍ചാണ്ടിയാണെന്ന് ആന്റണി വിശ്വസിക്കുന്നു. 2011ല്‍ അധികാരമേറ്റ് ഉമ്മന്‍ചാണ്ടിയെ അതേ കളി കളിച്ച് ഇറക്കി വിടാന്‍ ആന്റണി ശ്രമിക്കുന്നുണ്ടെങ്കിലും ദൈവാധീനത്തിന്റെ പിന്‍ ബലത്തില്‍ ഉമ്മന്‍ചാണ്ടി പിടിച്ചു നില്ക്കുന്നു. എന്നാല്‍ കഴിയുന്ന വിധമുള്ള ഉപദ്രവങ്ങള്‍ ഉമ്മന്‍ചാണ്ടിക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ജി കാര്‍ത്തികേയന്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് ആന്റണി നടത്തിയ പ്രസംഗം. കേരളത്തില്‍ കോഴയില്ലാതെ ഒന്നും നടക്കില്ലെന്നാണ് ആന്റണി പറഞ്ഞത്.
രമേശിന്റെ കത്ത് കിട്ടിയില്ലെന്ന് മുകുള്‍ വാസ്‌നിക് പറഞ്ഞതിനു പിന്നിലും ആന്റണിയാണ്. തത്കാലം വിവാദം അവസാനിപ്പിക്കാന്‍ രമേശിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് മുകുള്‍ വാസ്‌നിക് ഇത്തരത്തില്‍ പറഞ്ഞത്. തനിക്കൊപ്പം രമേശും അമേരിക്കയ്ക്ക് വരട്ടെ എന്ന് പറഞ്ഞതും ആന്റണിയാണ്. ചികിത്സാര്‍ത്ഥമാണ് ആന്റണി അമേരിക്കയിലേക്ക് പോയത്. ഉമ്മന്‍ചാണ്ടിയെ താഴെയിറക്കാനുള്ള ചര്‍ച്ചകള്‍ ഇനി അമേരിക്കയില്‍ നടക്കും,
രമേശിനു പിന്നില്‍ ആന്റണിയുണ്ടെന്ന കാര്യം ഉമ്മന്‍ചാണ്ടിക്കറിയാം എന്നാല്‍ അക്കാര്യം പുറത്തു പറയാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയില്ല.
വിവാദങ്ങളില്‍ നിന്നും ഒഴിവാകാനാണ് ആന്റണി രമേശിനെയും അമേരിക്കയിലേക്ക് കടത്തിയതെന്ന കാര്യവും ഉമ്മന്‍ചാണ്ടിക്കറിയാം. മുഖ്യമന്ത്രിയുടെ മോശം പ്രതിച്ഛായയ്‌ക്കെതിരെയാണ് കേരളത്തില്‍ യുദ്ധം നടക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന് വിനയാകുന്നതും ഉമ്മന്‍ചാണ്ടിയുടെ ഇമേജായിരിക്കും.
ആന്റണിയുടെ വികാര വിചാരങ്ങള്‍ അനുസരിച്ചായിരിക്കും ഹൈക്കമാന്റ് പ്രവര്‍ത്തിക്കുക. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയക്ക് ജാമ്യം നിന്നതും ആന്റണിയാണ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം അഹമ്മദ് പട്ടേലിനെ കണ്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha