തിരുവനന്തപുരം കോര്‍പ്പറേഷനില്‍ താമരയ്ക്ക് \\\'കൈ\\\' കൊടുത്തു...12 വാര്‍ഡുകളില്‍ യു.ഡി.എഫില്‍ നിന്ന് ബി.ജെ.പി.യിലേക്ക് വോട്ടൊഴുകി

തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ യു.ഡി.എഫ് വോട്ടുകള്‍ ബി.ജെ.പിക്ക് മറിച്ചുകൊടുത്തുവെന്ന ആക്ഷേപങ്ങള്‍ക്ക് പിന്‍ബലമേകുന്ന കണക്കുകള്‍ പുറത്ത്. മിക്ക ഡിവിഷനുകളിലും യു.ഡി.എഫ് 2010ല്‍ നേടിയ വോട്ടുകളും, ഇത്തവണ നേടിയ വോട്ടുകളും തമ്മിലുള്ള അന്തരം പുറത്തുവന്നതോടെയാണ് ഇത് വ്യക്തമായത്. തലസ്ഥാനത്തിന്റെ പ്രതിനിധിയായ ഒരു മന്ത്രിയും, കെ.പി.സി.സിയിലെ ഉന്നതനായ എ ഗ്രൂപ്പു നേതാവിന്റെയും നേതൃത്വത്തിലായിരുന്നു വോട്ടുകച്ചവടമെന്നും നേരത്തെ പരാതിയുയര്‍ന്നിരുന്നു. പാര്‍ട്ടി ആസ്ഥാനമായ ഇന്ദിരാഭവന്‍ സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോറ്റമ്പിയിരുന്നു.
ആറ്റുകാല്‍, ചെട്ടിവിളാകം, കാലടി, കരമന, കൊടുങ്ങാനൂര്‍, വേലാംകോട്, പാങ്ങോട്, പൂജപ്പുര, ശ്രീകണ്‌ഠേശ്വരം, തുരുത്തുമൂല, വട്ടിയൂര്‍ക്കാവ്, വെള്ളാര്‍ എന്നീ വാര്‍ഡുകളിലാണ് യു.ഡി.എഫ.് വോട്ട് ഏറ്റവും കൂടുതല്‍ ചോര്‍ന്നത്. വേലാംകോട് വാര്‍ഡില്‍ യു.ഡി.എഫിന് 2010 ല്‍ 32.3 ശതമാനം വോട്ടുണ്ടായിരുന്നു (1788 വോട്ടുകള്‍). ഇത് 2015 ഓടെ വെറും 9.4 ശതമാന (663 വോട്ടുകള്‍)മായി കുത്തനെ കുറഞ്ഞു. ആറ്റുകാല്‍ വാര്‍ഡില്‍ യു.ഡി.എഫിന് 35.3 ശതമാനം വോട്ടുകളാണ് (1595 വോട്ടുകള്‍) ഉണ്ടായിരുന്നത്. ഇത് 2015ല്‍ വെറും 15.2 ശതമാനമായി (812 വോട്ടുകള്‍) കുറഞ്ഞു. ചെട്ടിവിളാകത്ത് 2010 ല്‍ 43 ശതമാനം (1814 വോട്ടുകള്‍) വോട്ടുകളുണ്ടായിരുന്നത് 2015 ല്‍ 20.6 ശതമാനമായി (1107 വോട്ടുകള്‍) കുറഞ്ഞു. കാലടിയില്‍ 2010 ല്‍ യു.ഡി.എഫിന് 40 ശതമാനം വോട്ടുണ്ടായിരുന്നു (1581 വോട്ടുകള്‍). 2015 ല്‍ ഇത് വെറും 643 വോട്ടുകളായി (12.2ശതമാനം) കുറഞ്ഞു. കൊടുങ്ങാനൂരില്‍ 2010 ല്‍ യു.ഡി.എഫിന് 38.9 ശതമാനം വോട്ടാണ് ലഭിച്ചത് (1801 വോട്ടുകള്‍). ഇത് 2015 ല്‍ വെറും 15.2 ശതമാനമായി (877 വോട്ട്).
പാങ്ങോട് യു.ഡി.എഫിന് 2010 ല്‍ 40.5 ശതമാനം വോട്ടുണ്ടായിരുന്നെങ്കില്‍ (1217 വോട്ട്) 2015 ല്‍ ഇത് 703 വോട്ടായി (20.1%) കുറഞ്ഞു. പൂജപ്പുരയില്‍ ഇക്കാലയളവില്‍ യു.ഡി.എഫിന് ലഭിച്ച വോട്ട് 56.8 ശതമാനത്തില്‍ നിന്ന് (2797 വോട്ട്) 1265 വോട്ടുകളായി (22.4%) കുത്തനെ കുറഞ്ഞു.
വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫിന് ലഭിച്ച വോട്ടിന്റെ ശതമാനം 42.5 ല്‍ നിന്ന് (1521 വോട്ട്) 17.7 ശതമാനമായും (854 വോട്ട്) വെള്ളാറില്‍ ലഭിച്ച വോട്ട് 43.7 ശതമാനത്തില്‍ നിന്ന് (1686 വോട്ട്) 18.01 ശതമാനമായും (697 വോട്ട്) കുറയുകയായിരുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha