മുന്‍സിഫ് മജിസ്‌ട്രേറ്റ് നിയമനത്തിലെ കാണാപ്പുറങ്ങള്‍

2013 - ല്‍ കേരള ഹൈക്കോടതി നടത്തിയ മുന്‍സിഫ് മജിസ്‌ട്രേറ്റ് തെരഞ്ഞെടുപ്പ് പരീക്ഷയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ബഹു. ഹൈക്കോടതിയില്‍ നമ്പര്‍ 17185/2014 ആയി റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തിരുന്നു. ആയത് സിംഗിള്‍ ബഞ്ച് തള്ളി ഉത്തരവായതിനെ തുടര്‍ന്ന് ഡിവിഷന്‍ ബഞ്ചില്‍ ഫയല്‍ ചെയ്ത റിട്ട് അപ്പീല്‍ നമ്പര്‍ 316/2015 ല്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് റജിസ്ട്രാര്‍, മുന്‍സിഫ് മജിസ്‌ട്രേറ്റ് പരീക്ഷയിലെ രേഖകള്‍ ഹാജരാക്കിയതില്‍, കോടതി പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന ക്രമക്കേടുകളും ഒരു ന്യായീകരണവും ഇല്ലാത്ത മാര്‍ക്ക് തിരുത്തലുകളും കണ്ടെത്തുകയും ടി വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതുമാണ്.
ബഹു. കോടതിയുടെ നിര്‍ദ്ദേശപ്രകാരം നാലാം പേപ്പറിന്റെ ഉത്തരകടലാസുകള്‍, ടാബുലേഷന്‍ ഷീറ്റ് എന്നിവ ഹാജരാക്കിയതിനെ തുടര്‍ന്നുള്ള പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. ചില ഉദേ്യാഗാര്‍ത്ഥികള്‍ക്ക് നല്‍കിയ മാര്‍ക്ക് പ്രതേ്യക ന്യായീകരണമൊന്നുമില്ലാതെ തിരുത്തിയതായും മാര്‍ക്കുകള്‍ പകര്‍ത്തി എഴുതിയതില്‍ ക്രമക്കേട് നടന്നതായും കണ്ടെത്തിയിട്ടുള്ളതും ഉദേ്യാഗാര്‍ത്ഥികളുടെ ഉത്തര കടലാസിലെ മാര്‍ക്കും ടാബുലേഷന്‍ ഷീറ്റിലെ മാര്‍ക്കും തമ്മില്‍ വ്യത്യാസം കാണുകയും ചെയ്തിട്ടുള്ളതാണ്. ബഹു. ഡിവിഷന്‍ ബഞ്ച് ഇതേപ്പറ്റി വാക്കാല്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുള്ളതായിരുന്നു.
മുന്‍സിഫ് മജിസ്‌ട്രേറ്റുമാരുടെ നിയമനത്തില്‍ ഇത്രമാത്രം ക്രമക്കേടുകള്‍ കണ്ടെത്തിയെങ്കിലും ഹൈക്കോടതി ഉദേ്യാഗാര്‍ത്ഥികള്‍ക്ക് പരിശീലനം തുടങ്ങി അവരെ നിയമിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ്. ഹൈക്കോടതി തന്നെ നടത്തിയ നിരീക്ഷണത്തില്‍ പ്രഥമദൃഷ്ട്യാ തന്നെ ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ആ ഉദേ്യാഗാര്‍ത്ഥികളെ ന്യായാധിപന്മാരായി നിയമിക്കുന്നത് യുക്തിക്കു നിരക്കാത്തതാണ്. മുന്‍സിഫ് മജിസ്‌ട്രേറ്റ് നിയമനം കൃത്യതയും സുതാര്യവുമായ നടപടികളിലൂടെയാണ് നടക്കുന്നത് എന്ന് കാണിച്ചുകൊടുക്കാന്‍ ബാദ്ധ്യതയുള്ള ഹൈക്കോടതി തന്നെ, പരീക്ഷയെപ്പറ്റി ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കെ പ്രസ്തുത ഉദേ്യാഗാര്‍ത്ഥികളുടെ നിയമന നടപടികളുമായി മുന്നോട്ടു പോകുന്നത് അധാര്‍മ്മികമാണ്.
ഡിവിഷന്‍ ബഞ്ചില്‍ 2015 ഏപ്രില്‍ 7-ാം തീയതി മേല്‍നമ്പര്‍ പെറ്റീഷനില്‍ വാദം കഴിഞ്ഞുവെങ്കിലും നാളിതുവരെ ടി റിട്ട് പെറ്റീഷനില്‍ അന്തിമ വിധി വന്നിട്ടില്ലാത്തതാണ്. റിട്ട് അപ്പീലില്‍ വാദം പൂര്‍ത്തിയായ ശേഷവും വിധി പറയാതെ നീട്ടി കൊണ്ടു പോകുന്നത് സമൂഹത്തില്‍ ടി നടപടിയെപ്പറ്റി തെറ്റായ വ്യാഖ്യാനങ്ങള്‍ ഉടലെടുക്കുന്നതിന് ഇടവരുത്തും. പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകളെപ്പറ്റി ഹൈക്കോടതി തന്നെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച സാഹചര്യത്തില്‍ ആ പെറ്റീഷനില്‍ വിധി പ്രഖ്യാപനം വന്നതിനുശേഷം മാത്രമേ ഉദേ്യാഗാര്‍ത്ഥികള്‍ക്ക് നിയമനം കൊടുക്കാവൂ. അല്ലാത്തപക്ഷം അത് നീതിന്യായ സംവിധാനത്തിന്റെ യശസ്സിനെ പ്രതികൂലമായി ബാധിക്കും. പ്രസ്തുത നിയമനം ലഭിക്കുന്ന ജുഡീഷ്യല്‍ ഓഫീസര്‍മാരെ സംശയദൃഷ്ടി്യോടെ മാത്രമേ കേരള സമൂഹത്തിന് കാണാന്‍ സാധിക്കുകയുള്ളു. പുതുതായി രൂപീകരിച്ച മജിസ്‌ട്രേറ്റ് കോടതികളില്‍ താല്‍ക്കാലിക മജിസ്‌ട്രേറ്റുമാരാണ് എന്ന കാരണം കൊണ്ട് തകൃതിയായി ഇത്തരത്തില്‍ നിയമനം നടത്താന്‍ ശ്രമിക്കുന്നത് യാതൊരു വിധത്തിലും ന്യായീകരിക്കാന്‍ പറ്റാത്തതാണ്. പ്രസ്തുത പരീക്ഷ റദ്ദാക്കിയാല്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന ഉദേ്യാഗാര്‍ത്ഥികളുടെ ബുദ്ധിമുട്ടുകളേക്കാളും പരിഗണന കൊടുക്കേണ്ടത് ജുഡീഷ്യറിയുടെ അന്തസത്ത കാത്തുസൂക്ഷിക്കേണ്ടതിനാണ്.
ജുഡീഷ്യറിയും ജുഡീഷ്യറിയിലെ നിയമനങ്ങളും സുതാര്യവും സംശയത്തിന് അതീതവും ആയിരിക്കേണ്ടതാണ്. \'\'സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം\'\' എന്ന തത്വം ഇവിടെയും ബാധകമല്ലേ?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha