എല്ലാം കേന്ദ്രം അറിഞ്ഞ് തന്നെ.. കരുക്കള്‍ നീക്കുന്നത് അമിത് ഷാ, കുമ്മനത്തിന്റെ പണി വരുന്നതേയുള്ളൂ

ക്ഷേത്ര പരിസരങ്ങളിലുള്ള അന്യജാതിക്കാരുടെ സ്ഥാപനങ്ങള്‍ ഒഴിപ്പിക്കാന്‍ ആവശ്യപ്പെടുമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പ്രസ്താവന ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെ. തീവ്ര ഹിന്ദുത്വ നിലപാടുകളാണ് കുമ്മനത്തെ ബിജെപി നേതാക്കളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. വി മുരളീധരനോ സി കെ പത്മനാഭനോ കഴിയാത്ത ഹിന്ദുത്വ നിലപാടുകളാണ് കുമ്മനം രാജശേഖരനുള്ളത്.
നരേന്ദ്രമോഡിയുടെയും അമിത്ഷായുടെയും നിര്‍ദ്ദേശാനുസരണമാണ് കുമ്മനം രാജശേഖരനെ നിയമിച്ചത്. കുമ്മനത്തിന്റെ പേര് ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പട്ടികയിലുണ്ടായിരുന്നില്ല. പകരം ബാലഭാസ്‌ക്കറിനെയോ പി.കെ കൃഷ്ണദാസിനെയോ നിയമിക്കാനായിരുന്നു നീക്കം. എന്നാല്‍ കുമ്മനം മതിയെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു.
കേരളത്തിലെ ഹൈന്ദവര്‍ക്ക് തങ്ങള്‍ ദുര്‍ബലരാണെന്ന ചിന്താഗതിയുണ്ടെന്ന് ബിജെപി ദേശീയ നേതൃത്വം കരുതുന്നു. മതനിരപേക്ഷതയുടെ പേരു പറഞ്ഞ് ഉമ്മന്‍ചാണ്ടിയും വിഎസ് അച്യുതാനന്ദനും പിന്തുടരുന്നത് ഹിന്ദു വിരുദ്ധ നിലപാടാണെന്നും ബിജെപി കരുതുന്നു. തീവ്ര ഹിന്ദുമത്വ നിലപാടാണ് ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്വീകരിച്ചത്. അതിന് ഫലമുണ്ടായി. മുസ്ലീംലീഗും കേരള കോണ്‍ഗ്രസും പിന്തുടരുന്ന നിലപാടുകള്‍ ഹൈന്ദവരെ പുറത്താക്കുന്നതിനു തുല്യമാണെന്ന് ബിജെപി കരുതുന്നു.
കുമ്മനം രാജശേഖരന്‍ വരും ദിവസങ്ങളില്‍ ഇത്തരത്തിലുള്ള കര്‍ശന നിലപാടുകളഴ് സ്വീകരിക്കും. അങ്ങനെ ബിജെപിക്ക് വോട്ടുകള്‍ കേന്ദ്രീകരിക്കാമെന്നാണ് അദ്ദേഹത്തിന്റെ ചിന്താഗതി. കുമ്മനം രാജശേഖരന്‍ അഴിമതിക്കാരനല്ല. അഴിമതിയുടെ ലാഞ്ചനപോലുമില്ല. ഇതെല്ലാം അദ്ദേഹത്തിന്റെ സ്വീകാര്യത വര്‍ദ്ധിക്കും എന്നാണ് ബിജെപിയുടെ ചിന്ത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha