ന്യൂജനറേഷന്‍ വഴിതെറ്റുന്നുണ്ടെന്ന് ജി.പി

ന്യൂജനറേഷനില്‍ ഒരു വിഭാഗം വഴിതെറ്റി പോകുന്നുണ്ടെന്ന് അവതാരകനും നടനുമായ ജി.പി. വിവാദങ്ങള്‍ എല്ലാ രംഗത്തുമുണ്ട്. സിനിമയില്‍ അത് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നു. അതിന്റെ പേരില്‍ സിനിമാക്കാരെ മുഴുവന്‍ കുറ്റം പറയുന്നത് ശരിയല്ലെന്നും താരം പറഞ്ഞു. ജി.പി മദ്യപിക്കാറില്ല, പുകവലിക്കാറില്ല. വളര്‍ന്ന സാഹചര്യം കൊണ്ടാവാം യോജിക്കാന്‍ കഴിഞ്ഞില്ലെന്ന് താരം പറയുന്നു. ഫ്രണ്ട്‌സിനൊപ്പം ബാറില്‍ പോയിട്ടുണ്ട് പക്ഷെ, മദ്യപിച്ചിട്ടില്ല. സൗഹൃദങ്ങള്‍ക്ക് ലഹരി വേണ്ട.
കോയമ്പത്തൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് ആദ്യമായി ജി.പി എന്ന പേര് താരം കേള്‍ക്കുന്നത്. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പയ്യനാണ് അങ്ങനെ വിളിച്ചത്. അവന് പത്മ എന്ന ഉച്ചരിക്കാന്‍ അറിയില്ലായിരുന്നു. അതിനവന്‍ കണ്ടുപിടിച്ച എളുപ്പവഴിയാണ് ജി.പി. വീട്ടില്‍ ഉണ്ണിയെന്നാണ് പേര്. അച്ഛന്‍ ഗോവിന്ദന്‍ ബാങ്ക് മാനേജരാണ്. അമ്മ മാലതി ബി.എസ്.എന്‍.എല്ലലിലും. അനുജന്‍ അമല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയാണ്.
താന്‍ നല്ലൊരു ജേണലിസ്റ്റും ആണെന്നാണ് ജി.പിയുടെ അവകാശ വാദം. ഒരു ചാനലിന് വേണ്ടി നസ്‌റിയയെ ഇന്റര്‍വ്യൂ ചെയ്തിരുന്നു. അതില്‍ വെച്ചാണ് ഫഹദിനെ വിവാഹം കഴിക്കുന്നെന്ന കാര്യം ആദ്യമായി വെളിപ്പെടുത്തിയത്. പക്ഷെ, ഇന്റര്‍വ്യൂ ടെലികാസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഫാസില്‍ പത്രസമ്മേളനം നടത്തി അക്കാര്യം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha