ജഗതി നല്ല ബിരിയാണി ഉണ്ടാക്കുമായിരുന്നു

ജഗതി നല്ല ബിരിയാണി ഉണ്ടാക്കുമായിരുന്നെന്ന് മകള്‍ ശ്രീലക്ഷ്മി. മുമ്പ് ഷൂട്ടിംഗ് തീരാറാവുന്നതിന് മുമ്പ് ജഗതി മകളെ വിളിക്കും. മോളെ പപ്പ വരുന്നുണ്ട്, നമുക്ക് ബിരിയാണി ഉണ്ടാക്കണം. ആരോടും പറയാതെ ഡ്രൈവറെ കൊണ്ട് സാധനങ്ങള്‍ വാങ്ങി വരും. നേരെ അടുക്കളയില്‍ കയറും പിന്നെ അന്ന് മതിയാവുവോളം ബിരിയാണി കഴിക്കാം. ജഗതിക്ക് ജങ്ക് ഫുഡ് തീരെ ഇഷ്ടമല്ലെന്ന് ശ്രീലക്ഷ്മി പറഞ്ഞു.
കഞ്ഞി, ചോറ്, അവിയല്‍, പയര്‍, മീന്‍ തലക്കറി, മുരിങ്ങ, ചീര, കൂമ്പ് തോരന്‍ എന്നിവയാണ് ജഗതിയുടെ ഭക്ഷണം. ശ്രീലക്ഷ്മിക്ക് ചിക്കന്‍ വലിയ ഇഷ്ടമാണ്. വീട്ടിലുള്ളപ്പോള്‍ എന്നും വൈകിട്ട് പുറത്ത് കൊണ്ടു പോയി വയറുനിറയെ ഭക്ഷണം വാങ്ങിത്തരുമായിരുന്നെന്നും താരം ഓര്‍ക്കുന്നു. എത്ര തിരക്കുണ്ടായാലും രാവിലെയും രാത്രിയിലും ഫോണ്‍ വിളിക്കുമായിരുന്നു. ഇപ്പോ എത്ര നാളായി കണ്ടിട്ട്, പക്ഷെ, പപ്പ സുഖമായി കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
വിദേശത്ത് ഷൂട്ടിംഗിനും മറ്റും പോയിട്ട് വരുമ്പോള്‍ അവിടെയുള്ള വസ്ത്രങ്ങള്‍ വാങ്ങി വരുമായിരുന്നു. ഇപ്പോഴും താന്‍ ഉപയോഗിക്കുന്നത് പപ്പ വാങ്ങിത്തന്ന ജീന്‍സുകളാണെന്ന് ശ്രീലക്ഷ്മി പറഞ്ഞു. ഫ്രഞ്ച് മാനിക്യൂര്‍ ഫാഷനായ കാലത്ത് ഒരിക്കല്‍ നഖത്തില്‍ ന്യൂസ്‌പേപ്പര്‍ കഷണം വെച്ച് കറുപ്പും ചുമപ്പും നെയില്‍പോളിഷ് ഇട്ട് തന്നു. ഇടയ്ക്ക് മുടി കെട്ടിത്തരുമായിരുന്നു- ശ്രീലക്ഷ്മി ഓര്‍മിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha