മലകയറി വരുന്നു ബിജെപി, കക്ഷത്തില്‍ കസ്തൂരിമാന്‍

മലയോര മേഖലയിലെ ക്രൈസ്തവരെയും കര്‍ഷകരെയും പാട്ടിലാക്കാന്‍ ബിജെപി രംഗത്ത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടാണ് കേന്ദ്ര സര്‍ക്കാരിന് തുറുപ്പു ചീട്ടായിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ജനവാസ കേന്ദ്രങ്ങള്‍ സംബന്ധിച്ച് കേരള സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് പറഞ്ഞു കൊണ്ടാണ് കേന്ദ്ര വനം മന്ത്രി പ്രകാശ് ജാവദേക്കര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഫെബ്രുവരിയില്‍ കേരള എം പിമാരുമായി ചര്‍ച്ച നടത്തുമെന്നും അതിനുശേഷം തീരുമാനമെടുക്കുമെന്നും ജാവദേക്കര്‍ അറിയിച്ചു.
ഏപ്രിലിലാണ് നിയമസഭാ തെരഞ്ഞെടുപ്പ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടായിരുന്നു.
ഇടുക്കി രൂപത ഇടുക്കി ലോക്‌സഭാ സീറ്റില്‍ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ജയിപ്പിക്കുകയും ചെയ്തു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, വയനാട് മേഖലകളില്‍ കസ്തൂരിരംഗന്‍ ഫാക്ടര്‍ എടുത്തു പറയേണ്ട കാര്യമാണ്, കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ കസ്തൂരിരംഗന്‍ വിഷയത്തില്‍ കേരളത്തെ അവഗണിച്ചതു കാരണമാണ് വിഷയം ബിജെപി സര്‍ക്കാരിന്റെ പരിഗണനയിലെത്തിയത്.
കേരള കോണ്‍ഗ്രസ് എമ്മിനെ സംബന്ധിച്ചടത്തോളം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അവരുടെ നിലനില്പിന്റെ പ്രശ്‌നമാണ്. മൂന്നു ജില്ലകളിലാണ് അവര്‍ സജീവ സാന്നിധ്യം പുലര്‍ത്തുന്നത്. ഇവിടങ്ങളില്‍ കസ്തൂരിരംഗന്‍ വിഷയം ഒഴിച്ചു നിര്‍ത്തി വോട്ടു ചോദിക്കാന്‍ നിര്‍വാഹമില്ലാത്ത അവസ്ഥയാണുള്ളത്.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളവും കസ്തൂരി രംഗന്‍ നിര്‍ണായകശക്തിയാണ് മലയോര മേഖലയിലാണ് കോണ്‍ഗ്രസിന് വോട്ടുകള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണെന്ന് പറയാമെങ്കിലും യുപിഎ ഭരിച്ചപ്പോള്‍ പുലര്‍ത്തിയ നിസ്സംഗത കര്‍ഷകര്‍ ചോദ്യം ചെയ്‌തെന്നിരിക്കും. അതായത് മധ്യ തിരുവിതാംകൂറില്‍ ബിജെപി നിര്‍ണായകമാകാന്‍ പോകുന്നു എന്നു ചുരുക്കം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha