കാനം ഡല്‍ഹിക്ക്; പിണറായിയെ വെട്ടാന്‍

അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് സിപിഐ സീതാറാം യച്ചൂരിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. പിണറായി കേരളജാഥ നയിക്കുന്ന പശ്ചാത്തലത്തിലാണ് സിപിഐയുടെ നീക്കം. സിപിഐയെ പ്രതിരോധിക്കേണ്ടതെങ്ങനെയാണെന്ന ചിന്ത സിപിഎമ്മിന്റെ ഔദ്യോഗിക പക്ഷത്തില്‍ സജീവമാകുന്നുണ്ട്.
ജാഥ നയിക്കുന്നവര്‍ മുഖ്യമന്ത്രിയാകുന്ന പതിവില്ലെന്ന് തുറന്നടിച്ചു കൊണ്ടാണ് കാനം രംഗത്തെത്തിയത്. ഇത് പിണറായിയെ വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട്. നേരത്തെയും കാനം അച്യുതാനന്ദനുവേണ്ടി രംഗത്തെത്തിയിരുന്നു. സിപിഎമ്മിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ തങ്ങളെ അനുവദിക്കണമെന്ന പരിഹാസമാണ് അന്ന് കോടിയേരി മുന്നോട്ടു വച്ചത്. ഘടകകക്ഷികളെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ സിപിഐ കരുക്കള്‍ നീക്കുന്നുണ്ട്.
കാനം രാജേന്ദ്രന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍ വിഎസിന്റെ കരങ്ങളുണ്ടോ എന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ് സംശയം. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസിനെ മുന്നില്‍ നിര്‍ത്തിയാല്‍ മാത്രം സിപിഎമ്മിന് കേരളം ഭരിക്കാമെന്ന് കാനം പലയാവര്‍ത്തി പറഞ്ഞിരുന്നു, ഇതു തന്നെയാണ് സീതാറാം യച്ചൂരിയുടെയും മനസിലുള്ളത്. യച്ചൂരിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ആരാധന പുരുഷനാണ് അച്യുതാനന്ദന്‍.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടുകയാണെങ്കില്‍ എംഎല്‍എമാരെ മുന്നില്‍ നിര്‍ത്തി വിഎസിനെ വെട്ടാമെന്ന പിണറായിയുടെ ചിന്താശക്തി വിജയിക്കാനിടയില്ല. കാരണം ഘടകകക്ഷികളെല്ലാം തന്നെ വിഎസിനൊപ്പമാണ്.
ഇനി എല്‍ഡിഎഫിനെ ഭരണത്തില്‍ നിന്നും അകറ്റി നിര്‍ത്തുക എന്നത് മാത്രമാണ് പിണറായിയുടെ മുമ്പിലുള്ള പോംവഴി. അതിനു അദ്ദേഹം തയ്യാറാകുമോ എന്ന് കണ്ടറിയാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha