ഉമ്മന്‍ചാണ്ടി നോക്കിയിരിക്കും, കൈയ്യേറ്റക്കാരെ പോലീസ് കൈയ്യാമം വയ്ക്കും

സര്‍ക്കാര്‍ ബന്ധുക്കളായ വന്‍കിട തോട്ടം ഉടമകളെ കൈയ്യാമം വയ്ക്കാന്‍ പോലീസിന്റെ തലപ്പത്ത് രഹസ്യ നീക്കം. റവന്യൂ മന്ത്രിയും മുഖ്യമന്ത്രിയും വിചാരിച്ചാല്‍ പോലും രക്ഷപ്പെടുത്താനാവാത്ത സ്ഥിതിയിലാണ് അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന വമ്പന്‍മാര്‍. അതേസമയം പോലീസിന്റെ രഹസ്യനീക്കം സര്‍ക്കാരിലാരും അറിഞ്ഞിട്ടില്ല.
കേരള സംസ്ഥാനത്ത് തന്നെ ഇത്തരമൊരു നീക്കം ഇതാദ്യമാണ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പിന്തുണയോടെയാണ് നീക്കങ്ങള്‍ സജീവമായിരിക്കുന്നത്. അനധികൃത കൈയ്യേറ്റക്കാരായ ഉന്നതര്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും വേണ്ടപ്പെട്ടവരാണെന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ് പോലീസിനെ കയറൂരി വിട്ടിരിക്കുന്നത്.
ഹാരിസണ്‍ മലയാളം, കണ്ണന്‍ദേവന്‍, ട്രാവന്‍കൂര്‍ റബര്‍ ടീ കമ്പനി, നെല്ലിയാമ്പതി കരുണ, ചെറുവള്ളി, എ.വി.റ്റി, പോബ്‌സന്‍ തുടങ്ങിയ സ്വകാര്യ കമ്പനികള്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം അന്ന് കമ്മീഷനിലെ ഐജിയായിരുന്ന എസ് ശ്രീജിത്താണ് ഭൂമി തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തിയത്. ശ്രീജിത്ത് ക്രൈംബ്രാഞ്ചിലെത്തിയെങ്കിലും അന്വേഷണം തുടരുന്നു. തുടര്‍ന്ന് ഭൂമി പിടിച്ചെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനെ തുടര്‍ന്നാണ് അന്വേഷണങ്ങള്‍ മുറുകിയത്.
പ്ലാന്റേഷന്‍ ഭൂമി സ്വന്തമാണെങ്കില്‍ രേഖകള്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് തോട്ട ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ക്രൈം ബ്രാഞ്ച് ഡിവൈഎസ് പിയെ 10 ദിവസത്തിനകം രേഖകള്‍ കാണിക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ വന്‍കിട പ്ലാന്റേഷനുകള്‍ കൈവശം വച്ചിരിക്കുന്ന പലര്‍ക്കും ഭൂമിയില്‍ ഉടമസ്ഥാവകാശമില്ല.
ഏക്കര്‍കണക്കിന് സ്ഥലമാണ് വന്‍കിട പ്ലാന്റേഷനുകള്‍ നിയമവിരുദ്ധമായി കൈവശം സൂക്ഷിച്ചിരിക്കുന്നത്. വ്യാജരേഖ ചമച്ച മുഴുവന്‍ എസ്റ്റേറ്റുകളം പിടിച്ചെടുക്കാന്‍ തന്നെയാണ് പോലീസിന്റെ നീക്കം.
ഐജി, എസ് ശ്രീജിത്താണ് ഓപ്പറേഷന്‍ ഭൂമികയുടെ മേധാവി. സത്യസന്ധരായ ഇത്തരം ഉദ്യോഗസ്ഥരാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ കേരളത്തെ പരിക്കേല്ക്കാതെ രക്ഷിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha