സുപ്രീംകോടതി ഉത്തരവ്, മന്ത്രിമാര്‍ക്ക് ചങ്കിടിപ്പ് കൂടുന്നു, ഇനി ബ്ലഡ്പ്രഷര്‍, ഉറക്കഗുളിക ...

കേരള സര്‍ക്കാരിന്റെ മദ്യനയം സുപ്രീംകോടതി അംഗീകരിച്ചതോടെ യുഡിഎഫ് മന്ത്രിസഭയിലെ ഉന്നതര്‍ക്ക് ഉറക്കമില്ലാത്ത നാളുകള്‍. ഉപ്പു തിന്നവരെല്ലാം വെള്ളം കുടിക്കുമെന്ന ബാര്‍ ഉടമ എലഗന്‍സ് ബിനോയിയുടെ പ്രതികരണം കൂടി പുറത്തു വന്നതോടെ കെ ബാബു ഉള്‍പ്പെടെയുള്ളവര്‍ക്ക് ചങ്കിടിപ്പ് തുടങ്ങി.
യഥാര്‍ത്ഥത്തില്‍ പൂട്ടിയ ബാറുകളെല്ലാം തുറക്കുമെന്നു തന്നെയാണ് സംസ്ഥാന സര്‍ക്കാരും മന്ത്രി മുഖ്യന്മാരും പ്രതീക്ഷിച്ചിരുന്നത്. സമ്പൂര്‍ണ്ണ മദ്യ നിരോധനം ലക്ഷ്യമിട്ട് ബാറുകള്‍ പൂട്ടിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നടപടിയില്‍ യാതൊരു ആത്മാര്‍ത്ഥയുമില്ലായിരുന്നു. കെ എം മാണിയെ മാത്രം ബലിയാടാക്കി സര്‍ക്കാര്‍ ബാര്‍ക്കേസില്‍ ഗൂഢനീക്കങ്ങള്‍ നടത്തുകയായിരുന്നു.ബാര്‍ക്കോഴ കേസില്‍ വന്‍ വിവാദങ്ങളാണ് കേരളത്തിലുണ്ടായത്. എന്നാല്‍ വിവാദമുണ്ടാക്കിയവരെല്ലാം ഇപ്പോള്‍ വെള്ളത്തിലായി.
ബാര്‍ ഉടമകള്‍ കോഴയായും അല്ലാതായും കോടികള്‍ ചെലവാക്കിയ പശ്ചാത്തലത്തില്‍ അവര്‍ അക്കാര്യങ്ങളെല്ലാം തുറന്നു പറയുമെന്ന കാര്യം ഉറപ്പാണ് സുപ്രീം കോടതി കൂടി വാതില്‍ കൊട്ടിയടച്ചതോടെ ഇനി ബാര്‍ ഉടമകള്‍ക്ക് യാതൊരു മാര്‍ഗ്ഗവുമില്ല. കോടികള്‍ പോയത് മാത്രം മിച്ചം.
ബാര്‍ ഉടമകള്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് ചര്‍ച്ചകള്‍ നടത്തുകയാണ്. അവര്‍ തീരുമാനം ഉടന്‍ പറയും. ഇതില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭ ആടിയുലയുമോ എന്ന കണ്ടറിയാം
സുപ്രീംകോടതി വിധി സത്യത്തിന്റെ വിജയമാണ്. ജുഡീഷ്യറിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് വര്‍ദ്ധിച്ചിരിക്കുന്നു. കോഴ നല്‍കി എന്തും നേടാമെന്നത് വെറും വ്യാമോഹമാണെന്നും തെളിഞ്ഞിരിക്കുന്നു, ഫലത്തില്‍ വിജയം വിഎം സുധീരനും റ്റി ആര്‍ പ്രതാപനും മാത്രം അവകാശപ്പെട്ടതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha