അധ്യാപക പാക്കേജ് എന്‍എസ്എസിനെ കരുതി സര്‍ക്കാര്‍ അപ്പീല്‍ പോകില്ല

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് നടപ്പിലാക്കിയ അധ്യാപക പാക്കേജ് നിഷ്‌ക്രിയമാക്കി കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാരിന് താത്പര്യമില്ല.
സെക്രട്ടറിയേറ്റിലെ ബന്ധപ്പെട്ട വകുപ്പുകളും മുസ്ലീംലീഗും അപ്പീല്‍ പോകണമെന്ന് വാശി പിടിക്കുമ്പോള്‍ എന്‍എസ്എസിനെ ഓര്‍ത്ത് മുഖ്യമന്ത്രിയായാണ് അപ്പീല്‍ പോകേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്. അധ്യാപക പാക്കേജിന്റെ ഫലമായി എന്‍എന്‍എസും എസ്എന്‍ഡിപി.യും വിവിധ ക്രൈസ്തവ മാനേജ്‌മെന്റുകളും സര്‍ക്കാരിനെതിരായിരുന്നു. നേരത്തെ എം എ ബേബി വിദ്യാസമന്ത്രിയായിരുന്നപ്പോള്‍ അന്നത്തെ വിദ്യാഭ്യാസസെക്രട്ടറിയും ഇന്നത്തെ വൈദ്യുത ബോര്‍ഡ് ചെയര്‍മാനുമായ ശിവശങ്കര്‍ തയ്യാറാക്കിയ അധ്യാപക പാക്കേജ് വേണ്ടത്ര കൂടിയാലോചനകള്‍ കൂടാതെയാണ് അബ്ദുറബ്ബ് നടപ്പാക്കിയത്.
ഇതുവഴി നിരവധി അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കാത്ത സ്ഥിതി വിശേഷം വന്നു ചേര്‍ന്നു., പാക്കേജിനെ ചോദ്യം ചെയ്ത് എന്‍എസ്എസ് ഉള്‍പ്പെടയുള്ള സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കോടതി വിധി നടപ്പിലാക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ അദ്ദേഹത്തിനു കീഴിലുള്ള ധനവകുപ്പ് അധിക സാമ്പത്തിക ബാധ്യതയെ കുറിച്ചാണ് പറയുന്നത്. എന്നാല്‍ സാമ്പത്തിക ബാധ്യത പെരുപ്പിച്ച കള്ളക്കണക്കാണെന്നാണ് അധ്യാപക സംഘടനകളുടെ വാദം. 1402 അധ്യാപകര്‍ക്ക് പാക്കേജിനെ തുടര്‍ന്ന് ജോലി സ്ഥിരമാകാത്ത അവസ്ഥ വന്നു ചേര്‍ന്നു. എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് പറയുന്നത് 3000 പേര്‍ക്ക് സ്ഥിര നിയമനം നല്‍കേണ്ടിവരുമെന്നാണ്. ഇതു ശരിയല്ലെന്ന് അധ്യാപക സംഘടനകള്‍ വാദിക്കുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനിടെ 6000 അധ്യാപക തസ്തികകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ കോടതി വിധി നടപ്പാക്കുകയാണെങ്കില്‍ കഴിയും.
എന്‍എസ്എസ് സര്‍ക്കാരിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ജി സുകുമാരന്‍ നായരെ പിണക്കാന്‍ ഒരു കാരണവശാലും ഉമ്മന്‍ചാണ്ടി തയ്യാറുമല്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























