ഇത്തവണ നിലനില്‍പ്പിന്റെ പോരാട്ടം എല്ലാവര്‍ക്കും...വിഎസ് തേരു തെളിച്ചാല്‍ പിണറായി പലതും ചെയ്യും

കൊല്‍ക്കത്തയില്‍ നടക്കുന്ന സിപിഎം പ്ലീനത്തിലെ മുഖ്യതാരമായി വിഎസ് അച്യുതാനന്ദന്‍ മാറിയതോടെ ഏപ്രിലില്‍ നടക്കുന്ന കേരള നിയമസഭാതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അധികാരത്തില്‍ വരാനുള്ള സാധ്യത മങ്ങുന്നു. അച്യുതാനന്ദന് സിപിഎമ്മിന്റെ ദേശീയ തലത്തില്‍ ലഭിക്കുന്ന പൊതു സ്വീകാര്യത സിപിഎം ഔദ്യോഗിക പക്ഷത്തിന് തലവേദനയായി തീര്‍ന്നിരിക്കുകയാണ്. അച്യുതാനന്ദനെ മുന്നില്‍ നിര്‍ത്തി സിപിഎം തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ മങ്ങിയ പ്രതിച്ഛായക്കിടയിലും ഉമ്മന്‍ചാണ്ടി നേരിയ ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തെത്താനുള്ള സാധ്യത തെളിയുന്നു.
അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായാല്‍ റ്റി.പി കേസ് ഉള്‍പ്പെടെയുള്ളവ പുനരന്വേഷിരക്കുമെന്ന സൂചനകളാണ് ഔദ്യോഗിക പക്ഷത്തിന് ലഭിക്കുന്നത്. ലാവ്‌ലിന്‍ കേസിലും അച്യുതാനന്ദന്‍ പിണറായി വിരുദ്ധത സ്വീകരിക്കും. മലമ്പുഴയില്‍ വിഎസിേെതാല്‍പ്പിക്കാമെന്ന പ്രതീക്ഷ പിണറായിക്കില്ല. അഥവാ അങ്ങനെയുണ്ടെങ്കില്‍ തന്നെ തോറ്റ അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാന്‍ സീതാറാം യച്ചൂരി മടിക്കില്ല. നേരത്തെ എംഎല്‍എ അല്ലാതിരുന്ന നായനാരെ മുഖ്യമന്ത്രിയാക്കിയ പാരമ്പര്യം സിപിഎമ്മിനുണ്ട്.
കൊല്‍ക്കത്തയില്‍ സ്ഥിര താമസമാത്തിയ മലയാളികള്‍ സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ പങ്കെടുക്കാനെത്തിയ അച്യുതാനന്ദന്‍ പിണറായിയെയും കോടിയേരിയേയും ഗൗനിക്കാതെ സ്ഥലംവിട്ടത് വാര്‍ത്താമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു. വിഎസ് പ്രസംഗിച്ചു കൊണ്ടു നില്‍ക്കെയാണ് പിണറായിയും കോടിയേരിയും എത്തിയത്. വിഎസ് പ്രസംഗം തുടര്‍ന്നു. പ്രസംഗാനന്തരം ഇരിപ്പിടത്തിലേക്ക് മടങ്ങാതെ സ്ഥലംവിടുകയും ചെയ്തു. വിഎസ് തങ്ങളെ ശ്രദ്ധിക്കാതെ കടന്നു പോകുന്നത് നിസഹായതയോടെ നോക്കിനില്‍ക്കാന്‍ മാത്രമേ പിണറായിക്കും കോടിയേരിക്കും കഴിഞ്ഞുള്ളൂ.
വിഎസിനെ നിര്‍ത്തി തേരു തെളിക്കാനുള്ള സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നീക്കം കേരളത്തിലെ സിപിഎമ്മില്‍ സൃഷ്ടിച്ചിരിക്കുന്നത് വലിയ മുറിവാണ്. പുറമേ എല്ലാം ഭദ്രമാണെന്ന് തോന്നുന്നുണ്ടെങ്കിലും ആഴത്തിലുള്ള മുറിവാണ് ഉണ്ടായിരിക്കുന്നത്. ഇതിനിടെ പ്രശ്‌നം മയപ്പെടുത്തി ആദ്യം ഭരണം പിടിക്കുക എന്ന ലക്ഷ്യമാണ് യെച്ചൂരിക്കുള്ളത്. ബാക്കിയെല്ലാം അതു കഴിഞ്ഞെന്നതും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha