ജഡ്ജിമാര്‍ താരങ്ങളായി... വിരമിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബാര്‍ കോഴകച്ചവടം തച്ചു തരിപ്പണമാക്കാന്‍ ജസ്റ്റിസ് സെന്‍ തീരുമാനിച്ചത്

സുപ്രീംകോടതി ജഡ്ജിമാരായ വിക്രംജിത് സെന്നിനും ശിവകീര്‍ത്തി സിംഗിനും നമോവാകം. വിരമിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കേരളത്തിലെ വൃത്തികെട്ട കോടികച്ചവടം തച്ചു തരിപ്പണമാക്കാന്‍ ജസ്റ്റിസ് സെന്‍ തീരുമാനിച്ചത്.
ബാറുകള്‍ പഞ്ചനക്ഷത്രത്തിലൊതുക്കുമ്പോള്‍ സര്‍ക്കാരിന്റെ ഉദ്ദേശം വിവേചനത്തിന്റെ പേരില്‍ അവ കോടതി തുറന്നു കൊടുക്കുമെന്നായിരുന്നു. മദ്യം നിയന്ത്രിച്ച ഉമ്മന്‍ചാണ്ടിക്കും കെ ബാബുവിനും ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥതയില്ലെന്നാണ് പലരും വിലയിരുത്തുന്നത്. ഇരുവരും ബാറുകള്‍ തുറക്കുന്ന കോടതി വിധിക്കായി കാത്തിരിക്കുകയായിരുന്നു. സരിതയുടെ കടം തീര്‍ക്കാന്‍ ബാറുകാരില്‍ നിന്നും കോണ്‍ഗ്രസ് വാങ്ങിക്കൂട്ടിയ കോടികളായിരുന്നു പ്രതീക്ഷയുടെ അടിസ്ഥാനം. എന്നാല്‍ മാര്‍ച്ച് 31 ന് ഹൈക്കോടതി സര്‍ക്കാരിന്റെ കരണത്തടിച്ചു.
പാവപ്പെട്ടവന്റെ കുടുംബം തകര്‍ക്കാന്‍ വേണ്ടിയാണ് ബാര്‍ഉടമകള്‍ കോടികള്‍ കോഴ നല്‍കിയത്. വിഎം സുധീരന്റെ ചങ്കൂറ്റം മാത്രമാണ് പാവപ്പെട്ടവന് സഹായകമായത്. ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും നീതിപീഠങ്ങളെ കുറിച്ച് പോലും പരാതികള്‍ ഉയരുന്ന ഇക്കാലത്ത് രാഷ്ട്രീയ നേതാക്കള്‍ക്ക് മദ്യമുതലാളിമാര്‍ കോഴ നല്‍കുന്നതു പോലെ നീതിപീഠങ്ങള്‍ക്കും നല്‍കുമെന്ന് സാധാരണക്കാര്‍ വിശ്വസിച്ചിരുന്നു, ഇത്തരമൊരു പശ്ചാത്തലത്തിലാണ് വിരമിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ നീതിമാനായ ഒരു ന്യായാധിപന്‍ കേരളത്തിലെ മദ്യഷാപ്പുകള്‍ അടച്ചു പൂട്ടിയത്.
വേണമെങ്കില്‍ സര്‍ക്കാര്‍ നീക്കത്തെ കോടതിക്ക് മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കാമായിരുന്നു. പണമുള്ളവന് കുടിക്കാമെന്നതിലെ വിവേചനം ചൂണ്ടികാണിക്കാമായിരുന്നു. എന്നാല്‍ അതിനൊന്നും കോടതി തുനിഞ്ഞില്ലെന്ന് മാത്രമല്ല പഞ്ചനക്ഷത്ര ഹോട്ടലുകള്‍ തുടങ്ങാന്‍ സാധ്യതയുള്ള ജനതാബാറുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ഉത്തരവിടുകയും ചെയ്തു. മനസില്‍ നന്മയുള്ളവര്‍ കേരളത്തില്‍ മാത്രമല്ല ഡല്‍ഹിയിലുമുണ്ട് എന്നത് മാത്രമാണ് സമാധാനം. ബാര്‍ വിധി വന്നപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് മരിച്ചവീടുപോലെയായത് ഇതുകൊണ്ടാണ്. ആര്‍ക്കും ഒരു മിണ്ടാട്ടവുമുണ്ടായിരുന്നില്ല. കെ ബാബുവിന്റെ സങ്കടം അദ്ദേഹത്തിന്റെ മുഖത്തു തന്നെയുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha