ചെന്നിത്തല അറിഞ്ഞ് മുഖ്യമന്ത്രിക്ക് നവവത്സരസമ്മാനം... വ്യാപക വിജിലന്‍സ് റെയ്ഡ്

മുഖ്യമന്ത്രിക്ക് ആഭ്യന്തരമന്ത്രിയുടെ നവവത്സര സമ്മാനം. മുഖ്യന്റെ വകുപ്പുകള്‍ നിര്‍ദ്ദാഷണ്യം റെയ്ഡ് ചെയ്താണ് ആഭ്യന്തരമന്ത്രി ആശംസ പറഞ്ഞത്. ഒരു ഒന്നാന്തരം പണികൊടുക്കല്‍. വാണിജ്യനികുതി വകുപ്പിലാണ് ചെന്നിത്തലയുടെ വിജിലന്‍സ് റെയ്ഡ് നടത്തിയത്. ചെക്ക് പോസ്റ്റുകളില്‍ അഴിമതി വ്യാപകമാണെന്ന് കണ്ടെത്തിയ ചെന്നിത്തലയുടെ ടീം ലക്ഷക്കണക്കിന് രൂപ പിടിച്ചെടുക്കുകയും ചെയ്തു.
വിഎസ് സര്‍ക്കാരില്‍ വാണിജ്യനികുതി ചെക്ക് പോസ്റ്റകുള്‍ വിജിലന്‍സ് ടീം റെയ്ഡ് ചെയ്തപ്പോള്‍ ക്രൂദ്ധനായ അന്നത്തെ ധനമന്ത്രി ധനമന്ത്രി ടി എം തോമസ് ഐസക് ഒരു ഐജിയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും തെറിപ്പിച്ചു. ചെക്ക് പോസ്റ്റുകളില്‍ അഴിമതിയില്ലെന്ന് പ്രഖ്യാപിച്ച ഐസക് അങ്ങനെ പറയുന്നവര്‍ വക തിരുവില്ലാത്തവരാണെന്ന് പറയുകയും ചെയ്തു. സാധാരണ ഗതിയില്‍ പ്രധാന വകുപ്പുകള്‍ റെയ്ഡ് ചെയ്യുമ്പോള്‍ അക്കാര്യം വകുപ്പു മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താറുണ്ട്. എന്നാല്‍ ചെക്ക് പോസ്റ്റ് റെയ്ഡ് മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ അറിഞ്ഞിരുന്നില്ല.
വിജിലന്‍സിന് എവിടെ വേണമെങ്കിലും റെയ്ഡ് ചെയ്യാം. അതിനുള്ള അവകാശം അവര്‍ക്കുണ്ട്. അതാരും ചോദ്യം ചെയ്യാറുമില്ല. എന്നാല്‍ റെയ്ഡിന്റെ വിവരങ്ങള്‍ പത്രങ്ങളില്‍ വരുമ്പോള്‍ അത് സര്‍ക്കാരിന്റെ യശസിന് കളങ്കമേല്‍പ്പിക്കും. ഓപ്പറേഷന്‍ നികുതി എന്ന പേരിലാണ് ചെക്ക് പോസ്റ്റുകള്‍ റെയ്ഡ് ചെയ്തത്.
അതേസമയം പല ചെക്ക് പോസ്റ്റുകളില്‍ നിന്നും 100 ഉം 500 ഉം രൂപയാണ് കണ്ടെത്താനായത്. വകുപ്പിന് മന്ത്രിയില്ലാതായതോടെ ചെക്ക് പോസ്റ്റുകളിലും മറ്റും അഴിമതി വ്യാപകമായിരുന്നു. നിരവധി തിരക്കുകളുള്ള മുഖ്യമന്ത്രിക്ക് ചെക്ക് പോസ്റ്റിന്റെ കാര്യത്തില്‍ ശ്രദ്ധ ചെലുത്താന്‍ കഴിയില്ലെന്ന വാസ്തവം മനസിലാക്കിയാണ് അഴിമതി തകര്‍ക്കുന്നത്.
ചെക്ക് പോസ്റ്റില്‍ അഴിമതി നടക്കുന്നത് ഏജന്റുമാര്‍ വഴിയാണ്. ഓഫീസില്‍ പണപിരിവ് കുറഞ്ഞിട്ടുണ്ട്.
എന്നാല്‍ ചെക്ക് പോസ്റ്റ് റെയ്ഡിന്റെ കാര്യം പതിവുപോലെ രമേശ് ചെന്നിത്തലയുടെ ഓഫീസ് അറിഞ്ഞില്ലെന്ന് തന്നെയാണ് പറയുന്നത്. വിജിലന്‍സ് ഒരു സ്വതന്ത്ര വകുപ്പാണെന്നും അതിന്റൈ ദൈനംദിന ഇടപാടുകളില്‍ തങ്ങള്‍ ഇടപെടാറില്ലെന്നും ആഭ്യന്തരമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha