നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി മല്‍സരിക്കില്ല... വി.എസിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് വിജയിച്ച ശേഷം പാര്‍ട്ടി പിണറായിയെ മുഖ്യമന്ത്രിയാക്കും

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ മല്‍സരിക്കില്ല. വി.എസിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് വിജയിച്ച ശേഷം പാര്‍ട്ടി പിണറായിയെ മുഖ്യമന്ത്രിയാക്കും. എന്നിട്ട് കണ്ണൂരിലെ ഏതെങ്കിലും പാര്‍ട്ടി കോട്ടയിലെ എം.എല്‍.എയെ രാജിവെപ്പിച്ച് മല്‍സരിച്ച് ജയിക്കും. ഇതാണ് ഔദ്യോഗിക പക്ഷത്തിന്റെ അജണ്ട. കഴിഞ്ഞ തവണയും അതിന് മുമ്പത്തെ തവണയും വി.എസിനെ ഒഴിവാക്കാന്‍ പിണറായി ഉള്‍പ്പെടെയുള്ള കണ്ണൂര്‍ ലോബി നടത്തിയ ശ്രമം അണികളും ജനങ്ങളും പരാജയപ്പെടുത്തിയിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ടിന് വരെ തീരുമാനം മാറ്റേണ്ടി വന്നു.
ഇത്തവണ അത്തരം സാഹചര്യങ്ങള്‍ വന്നാല്‍ കാര്യങ്ങള്‍ മാറി മറിയുമെന്ന ഭയത്തെ തുടര്‍ന്നാണ് ഇങ്ങിനെ ഒരു തന്ത്രം മെനയുന്നത്. 1996ല്‍ വി.എസ് ഇതേ തന്ത്രം പയറ്റിയിരുന്നു. അന്ന് പാര്‍ട്ടി ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്ന സമയത്ത് സുശീലാ ഗോപാലനെയായിരുന്നു മുഖ്യമന്ത്രിയായി തീരമാനിച്ചിരുന്നത്. എന്നാല്‍ വി.എസ് ഇടപെട്ട് ഇ.കെ നായനാരെ മുഖ്യമന്ത്രിയാക്കി. ആറ് മാസത്തിന് ശേഷം കണ്ണൂരില്‍ നിന്ന് മല്‍സരിച്ച് അദ്ദേഹം വിജയിക്കുകയും ചെയ്തു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ വി.എസിനൊപ്പം നില്‍ക്കുന്നത് മുന്‍കൂട്ടി കണ്ടാണ് പിണറായിയും കോടിയേരിയും ഇങ്ങനെ ഒരു തീരുമാനം എടുത്തത്.
പാര്‍ട്ടി സെക്രട്ടറിക്ക് പകരം പിണറായി കേരള യാത്ര നടത്തുന്നത് വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പ് വന്നതിനെ തുടര്‍ന്നാണ് കണ്ണൂര്‍ ലോബി അടവ് മാറ്റിയത്. അതേ സമയം വി.എസിനെ മുഖ്യമന്ത്രിയാക്കാന്‍ സി.പി.ഐ ഉള്‍പ്പെടെ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. സി.ദിവാകരന്റെയും കാനം രാജേന്ദ്രന്റെയും വി.എസ് അനുകൂല പ്രസ്താവനകള്‍ ഇതിന്റെ ഭാഗമാണ്. വി.എസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എന്തെങ്കിലും പറഞ്ഞ് പ്രശ്‌നങ്ങളുണ്ടാക്കാതിരിക്കാനാണ് കൊല്‍ക്കത്തയില്‍ നടന്ന പ്ലീനത്തില്‍ മകന്‍ അരുണ്‍കുമാറും പോയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha