വന്നു കണ്ടു കീഴടക്കി... സുധീരനെ കാണാന്‍ കൂട്ടാക്കാത്ത, സുരേഷ് ഗോപിയെ പടിയിറക്കി വിട്ട സുകുമാരന്‍ നായര്‍ കുമ്മനത്തെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു

കേരള രാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരു സുപ്രധാന വഴിത്തിരിവിന് പെരുന്ന ഇന്ന് സാക്ഷ്യം വഹിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പെരുന്നയിലെത്തി എന്‍എന്‍എസ് ജനറല്‍ സെക്രട്ടറി ജി. സുകമാരന്‍ നായരെ കണ്ട് ചര്‍ച്ച നടത്തി.
കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അധികാരമേറ്റ സമയത്ത് സുകുമാരന്‍ നായരെ കാണാന്‍ കാത്തു നിന്നിരുന്നു. എന്നാല്‍ സുധീരനെ കാണാന്‍ സുകുമാരന്‍ നായര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് സുധീരനും കാത്തുനിന്നില്ല. പിന്നീട് സുകുമാരന്‍ നായര്‍ സുധീരനെതിരെ രംഗത്തു വന്നു. ആര്‍ക്കും വലിഞ്ഞ് കേറി വരാവുന്ന ഇടമല്ല പെരുന്നയെന്നും താക്കീത് നല്‍കി. അത് വലിയ വിവാദമായി.
അടുത്തതായി ബിജെപിയുമായി കൂട്ടുകൂടിയ സുരേഷ് ഗോപിയുടെ വരവായിരുന്നു. എന്നാല്‍ സുരേഷ് ഗോപി നേരെ സുകുമാരന്‍ നായരിരുന്ന ബജറ്റ് ഹാളില്‍ കയറി. തുടര്‍ന്ന് സുരേഷ് ഗോപിയെ സുകുമാരന്‍ നായര്‍ ആട്ടിയിറക്കിയിരുന്നു. അത് ബിജെപി നേതാക്കളെ പോലും ചൊടുപ്പിച്ചിരുന്നു. അങ്ങനെ മാനസികമായി സുകുമാരന്‍ നായരുമായി ബിജെപി അകന്നു.
അകന്നു നിന്ന എന്‍എസ്എസിനെ ഒപ്പം കൂട്ടാനുള്ള ബിജെപി ദേശീയ നേതൃത്വത്തിന്റെ ഭാഗമായിരുന്നു കുമ്മനത്തെ അധ്യക്ഷനാക്കിയത്. അതില്‍ വിജയം കൈവരിക്കുക എന്നതാണ് കുമ്മനത്തിന്റെ ആദ്യ വെല്ലുവിളി അതിന്റെ ആദ്യ സൂചനകളാണ് ഇന്ന് കണ്ടത്.
എന്‍.എസ്.എസിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. എന്‍.എസ്.എസുമായി ഹൃദയബന്ധമാണുള്ളത്. അത് തുടരും. പ്രശ്‌നങ്ങളുണ്ടെങ്കില്‍ പറഞ്ഞുതീര്‍ക്കുമെന്നും കുമ്മനം പറഞ്ഞു. പെരുന്നയില്‍ എത്തിയ കുമ്മനം മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. പി.കെ കൃഷ്ണദാസ്, എ.എന്‍ രാധാകൃഷ്ണന്‍ എന്നിവരടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്കൊപ്പമാണ് കുമ്മനം എത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha