വികസനത്തിന് ഒരോട്ട്... മെട്രോയുടെ ഫ്‌ളാഗ് ഓഫും കരമന കളിയിക്കാവിള റോഡിന്റെ ഉദ്ഘാടനവും നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്

കൊച്ചി മെട്രോയുടെ ഫ്‌ളാഗ് ഓഫും കരമന കളിയിക്കാവിള നാലുവരി പാതയുടെ ഉദ്ഘാടനവും നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കിരീടത്തില്‍ പൊന്‍ തൂവലായി മാറും.
കൊച്ചി മെട്രോയുടെ ബോഗികള്‍ അടുത്ത ദിവസങ്ങളില്‍ കൊച്ചിയില്‍ എത്തിച്ചേരും, ജൂണില്‍ മെട്രോ ഓടി തുടങ്ങുമെന്നാണ് കരുതുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് പരീക്ഷണഓട്ടം നടത്താനാണ് സര്‍ക്കാര്‍ നീക്കം. സിപിഎമ്മാണ് അധികാരത്തിലുണ്ടായിരുന്നതെങ്കില്‍ പദ്ധതി ഒരിക്കലും നടവില്ലെന്നാണ് ജനങ്ങളുടെ ചിന്ത.
തിരുവനന്തപുരം ജില്ലയിലെ പ്രധാന ഗതാഗത റൂട്ടായ കരമന-കളിയിക്കാവിള പാതയുടെ ആദ്യഘട്ടം ജനുവരി 13 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കരമന-കളിയിക്കാവിള പാതക്ക് ഗുണഭോക്താക്കള്‍ ഏറെയാണ്. തമിഴ്‌നാട്ടിലേക്കുള്ള കവാടം കൂടിയാണ് കരമന-കളിയിക്കാവിള പാത.
വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനമാണ് മറ്റൊന്ന്. മലയാളികളുടെ ചിരകാലാഭിലാഷമാണ് വിഴിഞ്ഞം തുറമുഖം. വിവിധ സര്‍ക്കാരുകള്‍ മാറിമാറി ഭരിച്ചിട്ടും ഇക്കാര്യത്തില്‍ ഒന്നും സംഭവിച്ചിരുന്നില്ല. ഉമ്മന്‍ചാണ്ടിയുടെ ശ്രമഫലമായാണ് വിഴിഞ്ഞം തുറമുഖം നടപ്പിലാക്കാന്‍ പോകുന്നത്.
നേട്ടങ്ങള്‍ വോട്ടായി മാറാന്‍ തന്നെയാണ് സാധ്യത. സിപിഎമ്മിന്റെ പടലപിണക്കങ്ങളും ഉമ്മന്‍ചാണ്ടിക്ക് ഗുണകരമായി തീരും. വികസന പദ്ധതികള്‍ കൊണ്ടു വന്ന സര്‍ക്കാരിന് വോട്ടു ചെയ്യണമെന്ന ചിന്താഗതി വളര്‍ത്തുന്നതിനാണ് കോണ്‍ഗ്രസിന്റെ ശ്രമം.
ബാര്‍ക്കോഴ, സോളാര്‍ തുടങ്ങിയ വിഷയങ്ങള്‍ ഏശാതെ പോയതും ബാറുകള്‍ പൂട്ടിയ നടപടി സുപ്രീംകോടതി ശരിവച്ചതും ഉമ്മന്‍ചാണ്ടിക്ക് നേട്ടമായി തീര്‍ന്നു. ഇങ്ങനെയുള്ളൊരു സര്‍ക്കാരിന് വോട്ടു ചെയ്യാതിരിക്കുന്നതെങ്ങനെയെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha