മാധ്യമ സ്ഥാപനങ്ങളില്‍ തീവ്രവാദികള്‍... നിരീക്ഷണം കര്‍ശനം

കേരളത്തിലെ ചില മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ സര്‍ക്കാര്‍ ചോര്‍ത്തും. കേരളത്തില്‍ മാവോവാദികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ ഫോണും നീക്കങ്ങളുമാണ് സര്‍ക്കാര്‍ നിരീക്ഷിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇത്തരമൊരു നീക്കമുണ്ടായപ്പോള്‍ എല്ലാവവരും രംഗത്തെത്തിയിരുന്നു.
കേരളത്തിലെ മാധ്യമങ്ങളില്‍ മാവോവാദികള്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ചുംബന സമരത്തില്‍ സമരക്കാരെ ആക്രമിക്കാനെത്തിയ ഹനുമാന്‍സേനക്കാരെ നേരിട്ട മാധ്യമപ്രവര്‍ത്തകന്‍ പി അനീബിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. അനീബിന്റെ നീക്കങ്ങള്‍ നേരത്തെയും പോലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. സംസ്ഥാനത്ത് സാന്നിധ്യം ഉറപ്പിക്കാന്‍ ആഗ്രഹിക്കുന്ന തീവ്രവാദികള്‍ മാധ്യമ പ്രവര്‍ത്തകരെ പ്രമുഖ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ കയറ്റി വിട്ടിട്ടുണ്ടെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന രഹസ്യ സന്ദേശം.
ഞാറ്റുവേല സംഘമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ചുംബന സമരം സംഘടിപ്പിച്ചത്. എന്നാല്‍ മാവോവാദികള്‍ ഉള്‍പ്പെടെയുള്ളവരെ സഹായിക്കുന്നത് എന്‍ഡിഎഫാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. തീവ്രവാദ സംഘടനയാണ് എന്‍ഡിഎഫ്. ഒരു പ്രമുഖ മതത്തിന്റെ ജിഹ്വ എന്ന നിലയിലാണ് എന്‍ഡിഎഫ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്.
ചെറുതും വലുതുമായ മാധ്യമ സ്ഥാപനങ്ങളില്‍ തീവ്രവാദികള്‍ കടന്നുകൂടി കിട്ടുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവരുടെ പ്രധാന ജോലി വിവരശേഖരണമാണ്, പത്താന്‍കോട്ട് ആക്രമണം നടന്ന പശ്ചാത്തലത്തില്‍ പോലീസ് നിരീക്ഷണം കര്‍ശനമാക്കിയിരിക്കുകയാണ്.
ഫലത്തില്‍ പ്രമുഖ ദൃശ്യം പത്ര സ്ഥാപനങ്ങളിലേക്കുള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.
ഒരു വിപ്ലവചാനലില്‍ (കൈരളിയല്ല) സീനിയര്‍ മാധ്യമ പ്രവര്‍ത്തകനായിരുന്ന ഒരാള്‍ അടുത്തിടെ തുടങ്ങിയ ഒരു വെബ് മീഡിയയും പോലീസ് നിരീക്ഷണത്തിലാണ്. ചില പരിസ്ഥിതി സമരങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നേരത്തെ നടന്നിട്ടുണ്. പ്രസ്തുത സ്ഥാനത്തില്‍ നിന്ന രണ്ടു പേരെ പോലീസ് പിടികൂടിയിരുന്നു. ചുംബന സമരത്തിനെത്തിയ ഇവരില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ നല്‍കാത്തതായിരുന്നു കാരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha