ചീഫ് സെക്രട്ടറിയെ മുഖ്യ വിവരാവകാശ കമ്മീഷണറാക്കും, എതിര്‍പ്പിന് കാരണം ഓപ്പറേഷന്‍ അനന്ത

ചീഫ് സെക്രട്ടറി ജിജിതോംസന്റെ കാലാവധി നീട്ടാന്‍ ഐ ഗ്രൂപ്പ് വിസമ്മതിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ മുഖ്യ വിവരാവകാശ കമ്മീഷണറാക്കിയേക്കും. നേരത്തെ ചീഫ് സെക്രട്ടറിയായിരുന്ന പാലാട്ട് മോഹന്‍ദാസിന് മുമ്പു വിവരാവകാശ കമ്മീഷണര്‍ സ്ഥാനം നല്‍കിയിരുന്നു. വിന്‍സന്‍ പോളിന്റെ പേര് പറഞ്ഞു കേട്ടിരുന്നെങ്കിലും അതിപ്പോള്‍ സജീവമല്ല.
ജിജിതോംസന്റെ സേവന കാലാവധി നീട്ടണമെന്നത് മുഖ്യമന്ത്രിയുടെ ഒരു തന്ത്രമായിരുന്നു. ഇതു പറയുമ്പോള്‍ ഐ ഗ്രൂപ്പ് എതിര്‍ക്കുമെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം
മദ്യ രാജാവ് ബിജു രമേശിന്റെ സ്ഥാപനം ഇടിച്ചു നിരത്താന്‍ ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി ശ്രമിച്ചതാണ് ജിജിതോംസന് വിനയായത്. മന്ത്രിമാരായ അടൂര്‍ പ്രകാശും വിഎസ് ശിവകുമാറും രമേശ് ചെന്നിത്തലയുമാണ് ജിജിയ്‌ക്കെതിരെ രംഗത്തുള്ളത്. ശിവകുമാറിന്റെയും രമേശിന്റെയും പേരുകള്‍ ഒരു ഘട്ടത്തില്‍ ബിജുരമേശിന് ബാര്‍ക്കോഴയുമായി ബന്ധപ്പെടുത്തിയെങ്കിലും പിന്നീട് ഒഴിവാക്കി. ഇത് അടൂര്‍പ്രകാശിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു. അതേസമയം ജിജിതോംസനാകട്ടെ ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി ബിജുരമേശിന്റെ കെട്ടിടം ഇടിച്ചു നിരത്തുമെന്ന കര്‍ശന നിലപാട് സ്വീകരിച്ചു. അടൂര്‍പ്രകാശ് ജിജിതോംസനെ നേരിട്ട് വിളിച്ച് ബിജു രമേശിനെതിരെ നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അനുസരിച്ചില്ല. ഇതാണ് ഐ ഗ്രൂപ്പിന്റെ പ്രകോപനം.
മുഖ്യ വിവരാവകാശ കമ്മീഷണറാക്കാന്‍ ധാരാളം കടമ്പകള്‍ കടക്കേണ്ടതുണ്ട്. എന്നിരുന്നാലും ചീഫ് സെക്രട്ടറിയായിരുന്ന ഒരാളെ ഇത്തരമൊരു തസ്തികയില്‍ നിയോഗിക്കുന്നതില്‍ ആക്ഷേപം വരില്ലെന്നാണ് ഉമ്മന്‍ചാണ്ടി കരുതുന്നത്. കൂടാതെ പാലാട്ട് മോഹന്‍ ദാസിന്റെ നിയമനകാര്യം എടുത്തു പറയുകയും ചെയ്യാം.
ചീഫ് സെക്രട്ടറി തലപ്പത്തു വന്നാല്‍ വിവരാവകാശ നിയമം ഫലപ്രദമായി ഉപയോഗിക്കാനാകുമെന്നും സര്‍ക്കാര്‍ കരുതുന്നു. പ്രതിപക്ഷത്തിനും ജിജി തോംസനെ കുറിച്ച് എതിരഭിപ്രായമില്ല. എല്ലാവരുമായും ഒത്തു പോകുന്ന പ്രകൃതക്കാരനാണ് കേരളത്തിന്റെ ചീഫ് സെക്രട്ടറി.
ആറു മാസത്തെ കാലാവധിയാണ് നീട്ടി ചോദിച്ചിരിക്കുന്നത്. ആറു മാസം കഴിഞ്ഞാല്‍ സിപിഎമ്മാണ് അധികാരത്തിലുള്ളതെങ്കില്‍ ജിജിതോംസന് പകരം നിയമനം നല്‍കില്ലെന്ന് ഉമ്മന്‍ചാണ്ടിക്ക് നന്നായറിയാവുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പുതിയ നീക്കം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha