പ്രാര്‍ത്ഥിക്കണം, ഭീകരാക്രമണമുണ്ടായാല്‍ നമ്മുടെ കാര്യം പോക്ക്

തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഭീകരാക്രമണം ഉണ്ടാവുകയാണെങ്കില്‍ കേരളത്തിന്റെ കാര്യം കുട്ടിച്ചോറാകുമെന്ന് പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. അതിനാല്‍ ഭീകരാക്രമണം ഉണ്ടാകരുതേ എന്നു പ്രാര്‍ത്ഥിക്കുക മാത്രമാണ് പോംവഴി.
തൃണമൂല്‍ കോണ്‍ഗ്രസ് എംപി കെ സി സിംഗിന്റെ നേതൃത്വത്തിലുള്ള ഗതാഗത ടൂറിസം, സാംസ്‌കാരിക സ്റ്റാന്റിംഗ് കമ്മിറ്റി പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വന്‍ സുരക്ഷാഭീഷണിയാണ് കേരളത്തിലെ വിമാനത്താവളങ്ങള്‍ നേരിടുന്നതെന്ന് റിപ്പോര്ട്ടുകള്‍ പറയുന്നു.
രാജ്യത്തെ 98 വിമാനത്താവളങ്ങളില്‍ 26 എണ്ണമാണ് അതീവ സുരക്ഷാ ഭീഷണി നേരിടുന്നത്. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഭീകരാക്രമണം ഉണ്ടായാല്‍ പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും സൗകര്യമുള്ള അപ്രോച്ച് റോഡ് ഇല്ലാത്തതാണ് കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളുടെ പ്രധാന ന്യൂനത.
അതേസമയം ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങള്‍ക്ക് ഇതിനുള്ള സൗകര്യമുണ്ട്. പല വിമാനത്താവളങ്ങളിലും സിഐഎസ്എഫ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചില വിമാനത്താവളങ്ങളില്‍ വേണ്ടത്ര സിസിറ്റിവി സൗകര്യം പോലുമില്ല.
കേരളത്തില്‍ സെക്രട്ടറിയേറ്റില്‍ പോലും വേണ്ടത്ര സുരക്ഷിതത്വമില്ല.
പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയാണ് തന്ത്ര പ്രധാനമായ സ്ഥലങ്ങളില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പത്താന്‍കോട്ടില്‍ ഭീകരര്‍ അകത്തേക്ക് പ്രവേശിച്ചത് ഒരു എസ്പിയുടെ വാഹനത്തിലാണ്. കേരളത്തില്‍ സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ബോര്‍ഡുള്ള കാറുണ്ടെങ്കില്‍ സുഖമായി കയറിചെല്ലാം.
മുഖ്യമന്ത്രിയുടെ കസേരയില്‍ ഏതോ ഒരാള്‍ കയറിയിരിക്കുന്ന പാരമ്പര്യവും തിരുവനന്തപുരം സെക്രട്ടേറിയറ്റിനുണ്ട്. പലപ്പോഴും സുരക്ഷയുടെ കാര്യം വരുമ്പോള്‍ നമ്മള്‍ കേരളത്തിന്റെ കാര്യം വിട്ടു പോകാറാണ് പതിവ്. മുഖ്യമന്ത്രിക്ക് നേരെ ചെരിപ്പെറിഞ്ഞ പാരമ്പര്യവും കേരളത്തിന് മാത്രം സ്വന്തമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha