പോലീസ് സംരക്ഷണം വേണോ? ഒരു ഊമക്കത്ത് എഴുതിയിട്ടോളൂ!

നിങ്ങള്‍ക്ക് പോലീസ് സംരക്ഷണം വേണോ? ആരുടെയെങ്കിലും പേരെഴുതി ഒരു ഊമക്കത്ത് ഒരു പോസ്റ്റ് ബോക്‌സിലിട്ടാല്‍ മതി, സര്‍ക്കാര്‍ സംരക്ഷണം ഒരുക്കും. ഏറ്റവുമൊടുവില്‍ റ്റി ആര്‍ പ്രതാപന്‍ എംഎല്‍എക്കാണ് സര്‍ക്കാര്‍ പോലീസ് സംരക്ഷണം ഒരുക്കിയിരിക്കുന്നത്.
കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിനെയും ഒരു തീവ്രവാദിക്കും വേണ്ട എന്നതാണ് സത്യം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സുരക്ഷ നല്‍കുന്നതില്‍ ആരും എതിരല്ല. എന്നാല്‍ ആര്‍ക്കും വേണ്ടാത്തവര്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടികളാണ് സര്‍ക്കാര്‍ തുലയ്ക്കുന്നത്.
സംഘപരിവാര്‍ സംഘടനകളെ കടന്നാക്രമിച്ചതിനാണത്രേ പ്രതാപന് വധഭീഷണി. എന്നാല്‍ സുധീരന്റെ പക്ഷക്കാരനായ പ്രതാപന്‍ സുധീരന്റെ പ്രഖ്യാപിത ശത്രുവായ വെള്ളാപ്പള്ളിക്കെതിരെ മാത്രമാണ് ഇക്കാലമത്രയും പ്രതികരിച്ചിട്ടുള്ളത്. ഒരാളെ വിമര്‍ശിക്കുമ്പോഴാണ് അയാള്‍ക്ക് താര്ത്തിളക്കം വരുന്നത്. പ്രതാപന്‍ വിമര്‍ശിക്കുമ്പോള്‍ സംഘപരിവാര്‍ കേരളത്തിലുണ്ടോ എന്ന് മഷിയിട്ട് നോക്കേണ്ടിയിരിക്കുന്നു. പ്രതാപനെതിരെ ലഭിച്ച കത്ത് സത്യമാണെങ്കില്‍ ആദ്യം സംരക്ഷണം നല്‍കേണ്ടത് കെപിസിസിഅധ്യക്ഷന്‍ വിഎം സുധീരനാണ്.
ഇല്ലാത്ത ഒരു കത്തിന്റെ പേരില്‍ കോടികളാണ് പൊടിക്കുന്നത്. തൃശൂര്‍ റൂറല്‍ എസ് പി പ്രതാപന്റെ വീട്ടിലെത്തി മൊഴിയെടുത്തു. രമേശ് ചെന്നിത്തല ഇന്റലിജന്‍സ് മേധാവിയെ ഫോണില്‍ വിളിച്ച് പ്രതാപന് സംരക്ഷണം നല്‍കാന്‍ നിര്‍ദ്ദേശം കൊടുത്തു. ഇനി പ്രതാപന്‍ നടക്കും പോലീസ് എസ്‌കോര്‍ട്ടില്‍!
സാധാരണക്കാരന്റെ നികുതിപ്പണമാണ് ഇക്കാര്യത്തില്‍ പൊടിക്കുന്നതെന്ന് മനസിലാക്കണം. ഒരു വിഐപിക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ ചെലവാകുന്നത് ലക്ഷങ്ങളാണ്. ഒരിക്കലും ഒരു പോലീസുകാരനെ മാത്രം ഡ്യൂട്ടിക്ക് നിയോഗിക്കാനാവില്ല. ചുരുങ്ങിയത് മൂന്നുപേരെങ്കിലും വേണം. എങ്കില്‍ മാത്രമേ ടേണ്‍ അനുസരിച്ച് ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ കഴിയുകയുള്ളൂ. അതേസമയം ക്രമസമാധാനനില ഭദ്രമാക്കാന്‍ കേരളത്തില്‍ സേനാംഗങ്ങളില്ല. വിഎസ് അച്യുതാനനന്ദന്‍ പോലും എസ്‌കോര്‍ട്ടും പൈലറ്റുമൊക്കെയായി കറങ്ങുന്ന കാലമാണല്ലോ ഇത്.
പ്രതാപന് ലഭിച്ച കത്തിന്റെ ഉറവിടം കണ്ടെത്തിയാല്‍ അത് അയച്ചത് സംഘ്പരിവാറാണോ , കോണ്‍ഗ്രസുകാരാണോ എന്ന് മനസിലാക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha