ജേക്കബ് തോമസുമായി പിണങ്ങേണ്ടെന്ന് സുധീരന്‍

ജേക്കബ് തോമസിനെതിരെ കോണ്‍ഗ്രസ് നിലപാടെടുക്കരുതെന്ന് വിഎം സുധീരന്‍ ഉമ്മന്‍ചാണ്ടിക്ക് നിര്‍ദ്ദേശം നല്‍കുമെന്നു സൂചന. ജേക്കബ് തോമസിനെതിരെ നിരവധി ആരോപണങ്ങള്‍ നിരത്തി ഡിസിസി ജനറല്‍ സെക്രട്ടറി ലോകായുക്തയില്‍ ഹര്‍ജി ഫയല്‍ ചെയ്ത സാഹചര്യത്തിലാണ് ജേക്കബ് തോമസിനെതിരെ ഒരു കാരണവശാലും കോണ്‍ഗ്രസിന്റെ ഔദ്യോഗിക നേതൃത്വം രംഗത്തിറങ്ങരുതെന്ന് സുധീരന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ജേക്കബ് തോമസിനെ കുറിച്ച് ജനങ്ങള്‍ക്കുള്ള അഭിപ്രായം കണക്കിലെടുത്താണ് സുധീരന്‍ അണികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. ഡിജിപിയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയാല്‍ അത് പാര്‍ട്ടിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കുകയും അതുവഴി പാര്‍ട്ടി നേതാക്കള്‍ മോശക്കാരാവുകയും ചെയ്യും. കേരളത്തില്‍ അഴിമതിക്കെതിരെ മുമ്പില്ലാത്തവിധം ജനപിന്തുണ ലഭിക്കുന്നുണ്ടെന്നും സുധീരന്‍ ഉമ്മന്‍ചാണ്ടിയെ അറിയിച്ചു.
കര്‍ണാടകത്തിലെ കൂര്‍ഗില്‍ ജേക്കബ് തോമസിന്റെ ഉടമസ്ഥതയില്‍ റിസര്‍വ് വനം ഉണ്ടെന്നാണ് ഒരു ആരോപണം. പോപ്പി കുടയുടെ ഉടമസ്ഥയായ ജേക്കബിന്റെ ഭാര്യക്ക് പരമ്പരാഗതമായി ലഭിച്ച സ്വത്തുക്കളാണ് അനധികൃത കൈയ്യേറ്റം എന്ന തരത്തില്‍ ചൂണ്ടി കാണിക്കപ്പെട്ടിരിക്കുന്നത്. അവധിയെടുത്ത് ടികെഎം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജോലി നേടി എന്ന ആരോപണവും നിലനില്‍ക്കുന്നതല്ല. കാരണം ഇപ്പോഴത്തെ ധന സെക്രട്ടറിയും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനുമായ ഡോ കെഎം എബ്രഹാം ഇതേ ഇന്‍സ്റ്റിറ്റിയൂട്ടില്‍ അധ്യാപകനായിരുന്നു.
എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ നിലപാടെടുത്തതാണ് ജേക്കബ് തോമസിന് വിനയായത്. ധനമന്ത്രി കെ എം മാണിക്കെതിരായ അന്വേഷണം നടക്കുമ്പോള്‍ ജേക്കബ് തോമസ് കോണ്‍ഗ്രസുകാര്‍ക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു. എന്നാല്‍ അദ്ദേഹം ബാബുവിനെതിരെ തിരിഞ്ഞപ്പോഴാണ് ഉമ്മന്‍ചാണ്ടി ഇടഞ്ഞത്. എംഎം ഹസന്റെ ധാര്‍മ്മിക രോഷത്തിനും ഇത് കാരണമായി.
അടിസ്ഥാന രഹിതമായി ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അത് തെളിയിക്കേണ്ട ബാധ്യത ആരോപണ കര്‍ത്താക്കള്‍ക്കുണ്ടെന്നാണ് സുധീരന്‍ നേതാക്കളെ അറിയിച്ചത്. ജേക്കബ് തോമസിനെതിരായ ഹര്‍ജി ലോകായുക്ത തള്ളിയാല്‍ അത് ജേക്കബ് തോമസിന്റെ ഇമേജ് മെച്ചപ്പെടുത്തും. അതിന് കോണ്‍ഗ്രസുകാര്‍ എന്തിന് അവസരമുണ്ടാക്കി കൊടുക്കുന്നു എന്നാണ് സുധീരന്റെ ചോദ്യം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha