കളിച്ചുകളിച്ച് കളരി ഗുരുക്കള്‍ പുറത്തേക്ക്; കൃഷിമന്ത്രി കെ പി മോഹനനെ ജനതാദള്‍ (യു)വില്‍ നിന്നും പുറത്താക്കാന്‍ നീക്കം

കൃഷിമന്ത്രി കെ പി മോഹനനെ ജനതാദള്‍ (യു)വില്‍ നിന്നും പുറത്താക്കാന്‍ നീക്കം. മുന്നണി മാറുന്ന കാര്യം ജനതാദള്‍ ആലോചിക്കുന്നതിനിടയിലാണ് മോഹനന്‍ പോകുന്നുവെങ്കില്‍ പോകട്ടെ എന്ന് എം പി വീരേന്ദ്രകുമാര്‍ തീരുമാനിച്ചിരിക്കുന്നത്.
ഇടതുമുന്നണി അധികാരത്തിലെത്തുകയാണെങ്കില്‍ വീരന്റെ മകനും എം എല്‍എയുമായ എം വി ശ്രേയാംസ് കുമാര്‍ മന്ത്രിയാവും. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും ശ്രേയാംസിനെ മന്ത്രിയാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും മോഹനന്‍ എതിര്‍ത്തിരുന്നു.
അതിനിടെ വിഎസ് അച്യുതാനന്ദനുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന എം പി വീരേന്ദ്രകുമാര്‍ വി എസ് ക്യാമ്പ് ഉപേക്ഷിച്ച് പിണറായിക്കൊപ്പം ചേര്‍ന്നു. എന്നാല്‍ വിഎസുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചിട്ടുമില്ല. മുന്നണി മാറ്റം സാധ്യമാണെങ്കില്‍ പിണറായിയില്‍ നിന്നും എതിര്‍പ്പ് ഉയരാതിരിക്കാനാണ് അദ്ദേഹത്തിന്റെ കരുനീക്കം. പത്രവും ചാനലും കൈയിലുള്ളതു കാരണം വീരനെ പിണക്കാന്‍ വിഎസ് തയ്യാറുമല്ല.
ജനതാദള്‍(യു)വിന്റെ ജില്ലാ കൗണ്‍സിലുകള്‍ ചേര്‍ന്നു വരികയാണ്, വീരന്റെയും മോഹനന്റേയും നേതൃത്വത്തില്‍ രണ്ടു ചേരികളിലായാണ് ജനതാദള്‍ പ്രവര്‍ത്തിക്കുന്നത്. യുഡിഎഫിനൊപ്പം പാര്‍ട്ടി നിലകൊള്ളണം എന്നതാണ് മോഹനന്റെ നിലപാട്. ഒരു ജില്ലാ പ്രസിഡന്റ് മാത്രമാണ് മോഹനനൊപ്പമുള്ളത്.
ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മാതൃഭൂമി വാരികയുടെ മുഖചിത്രം പിണറായിയാണ്. അദ്ദേഹത്തിന്റെ സമ്പൂര്‍ണ്ണ അഭിമുഖവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീരന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ആഴ്ചപതിപ്പ് പിണറായിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചത്.
മോഹനനെ കളയുക എന്നത് വീരന്റെ എറെ നാളായുള്ള പദ്ധതിയായിരുന്നു. മോഹനന്റെ ഓഫീസിലുള്ള അഴിമതികളെ കുറിച്ച് ശ്രേയാംസ്‌കുമാര്‍ നിയമസഭയില്‍ പ്രസംഗിച്ചിട്ടുണ്ട്. തലയിരിക്കുമ്പോള്‍ വാല്‍ ആടേണ്ടതില്ലെന്നാണ് വീരന്റെ നിലപാട്. അഥവാ മോഹനന്‍ ജനതാദള്‍ (യു)വില്‍ തുടര്‍ന്നാലും അടുത്ത തവണ സീറ്റ് കിട്ടുമോയെന്ന കാര്യം സംശയമാണ്. സീറ്റ് കിട്ടിയാലും ജയിക്കുമോ എന്ന് കണ്ടറിയണം. കുത്തു പറമ്പാണ് സ്ഥലം. യുഡിഎഫിന് രക്ഷ കിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha