ലഫ്റ്റണന്റ് കേണലാകാന്‍ സുരേഷ് ഗോപിയും

ടെറിട്ടോറിയല്‍ ആര്‍മിയില്‍ മോഹന്‍ലാലിന് ലഫ്റ്റണന്റ് കേണല്‍ പദവി കിട്ടിയതിന് പിന്നാലെ ഇതേ പദവി നേടാന്‍ സുരേഷ് ഗോപിയും നീക്കങ്ങള്‍ നടത്തുന്നതായി അറിയുന്നു. കേന്ദ്രസര്‍ക്കാരുമായി അടുത്തബന്ധമുള്ള താരം ഇതിനുള്ള മാര്‍ഗങ്ങള്‍ അന്വേഷിച്ച് തുടങ്ങി. നിരവധി ചിത്രങ്ങളില്‍ പൊലീസ് വേഷം ചെയ്തിട്ടുള്ള താരത്തിന് ഇന്ത്യന്‍ മിലിറ്ററിയില്‍ ചേരാന്‍ പണ്ട് ആഗ്രഹമുണ്ടായിരുന്നു. ഇപ്പോ സിനിമകളുടെ തിരക്കും കുറഞ്ഞപ്പോള്‍ പഴയ ആഗ്രഹം പൊടിതട്ടി എടുക്കുകയായിരുന്നു.
പൊതുരംഗത്ത് സജീവമാകുന്നതിന്റെ ഭാഗമായി അടുത്തിടെയായി ധാരാളം സാമൂഹ്യ രാഷ്ട്രീയ പരിപാടികളില്‍ താരം പങ്കെടുക്കുന്നുണ്ട്. അരിപ്പ ഭൂ സമരത്തിന്റെ ഉദ്ഘാടകനും താരമാണ്. പത്താന്‍കോട്ട് ആക്രമണത്തില്‍ വീരമൃത്യുവരിച്ച നിരഞ്ജന്‍ കുമാറിന്റെ സംസ്‌കാര ചടങ്ങുകളില്‍ സുരേഷ് ഗോപി പങ്കെടുത്തിരുന്നു. സംവിധായകന്‍ മേജര്‍ രവിയും ആ ചടങ്ങിലുണ്ടായിരുന്നു. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേരുന്നതിനുള്ള സാധ്യതകളെ കുറിച്ച് താരം മേജര്‍ രവിയുമായി സംസാരിച്ചെന്നാണ് അറിയുന്നത്.
കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഓമൈ ഗോഡും രുദ്രസിംഹാസനവും പൊളിഞ്ഞതോടെ സിനിമയില്‍ താരം വലിയ പ്രതീക്ഷകള്‍ വെച്ച് പുലര്‍ത്തുന്നില്ല. അതേസമയം സുരേഷ് ഗോപിയുടെ രാഷ്ട്രീയ നിലപാടുകളാണ് സിനിമയില്‍ അദ്ദേഹത്തിന് തിരിച്ചടിയായതെന്ന് മുതിര്‍ന്ന സംവിധായകര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha