വി.എസ് ആകാന്‍ പിണറായി

നിയമസഭാ തെരഞ്ഞടുപ്പ് അടുക്കുന്തോറും വി.എസിനെ പോലെ ജയപ്രീയനാകാന്‍ പിണറായി വിജയന്‍ ശ്രമം തുടങ്ങി. മാധ്യമങ്ങളെ വിമര്‍ശിക്കുകയും മാധ്യമപരിലാളന ഏല്‍ക്കാതെ ഉറങ്ങാന്‍ പറ്റുമെന്ന് വീരവാദം മുഴക്കുകയും ചെയ്ത പിണറായി അടുത്തിടെ മൂന്ന് ചാനലുകള്‍ക്ക് ഇന്റര്‍വ്യൂ അനുവദിച്ചു. അതില്‍ രണ്ട് പേരെ അങ്ങോട്ട് വിളിച്ചാണ് ഇന്റര്‍വ്യൂ നല്‍കിയതെന്നും പറയപ്പെടുന്നു. അടുത്തിടെയായി പല വേദികളിലും പതിവില്‍ നിന്ന് വ്യത്യസ്തമായി വളരെ സൗമ്യമായാണ് പിണറായി സംസാരിക്കുന്നത്.
മുഖ്യമന്ത്രിയാകാനുള്ള നീക്കത്തിന്റെ ഭാഗമായി കോഴിക്കോട്ടെ ന്യൂനപക്ഷനേതാക്കളുമായി പിണറായി അടുത്തിടെ രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ അക്കാര്യം പുറത്ത് കൊണ്ടുവന്നു.
കഴിഞ്ഞയാഴ്ച കോട്ടയത്തെ തങ്കു പാസ്റ്ററെയും മാര്‍ ക്രിസോസ്റ്റം തിരുമേനിയേയും പിണറായി കണ്ടു കാര്യങ്ങള്‍ സംസാരിച്ചു. എന്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ സുരേഷ് കുറുപ്പ് എം.എല്‍.എയെ നിയോഗിച്ചതായും അറിയുന്നു. കാന്തപുരവുമായി ധാരണയിലെത്തിയതായാണ് വിവരം. അതിന്റെ ഭാഗമായാണ് കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസംഗത്തിനെതിരെ മൃദസമീപനം സ്വീകരിച്ചതെന്നറിയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha