അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കണ്ണൂര്‍ ജില്ലയില്‍ സിപിഎംമ്മിനെ തറപറ്റിക്കാന്‍ നീക്കം

പി ജയരാജനെ അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നില്‍ കൊണ്ട് വന്നാല്‍ കണ്ണൂരില്‍ കളം പിടിക്കാമെന്നാണു ബി ജെ പി ലക്ഷ്യമിടുന്നത്. ബി ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ അറിവോടെയാണ് സംഭവങ്ങള്‍ മുന്നേറുന്നത്. വോട്ട് ബാങ്ക് വര്‍ദ്ധിപ്പിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം . തിരുവനന്തപുരം കഴിഞ്ഞാല്‍ കണ്ണൂര്‍ കാസര്‍കോഡ് ജില്ലയിലാണ് ബി.ജെ.പി വിജയം ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്ത് ഒരു സീറ്റിലും കണ്ണൂര് കാസേര്‍കോട് ജില്ലകളില ഓരോ സീറ്റുകളിലുമാണു ബി.ജെ.പി ജയിക്കാന്‍ ആലോചിക്കുന്നത്. മൂന്നു ജയരജന്മാരാണ് കണ്ണൂര്‍ ഭരിക്കുന്നത്. മലബാറില്‍ ഒന്നാകെ ഇവരുടെ പ്രവത്തനങ്ങള്‍ സജീവമാണ്. പീ ജയരാജാന്‍ സിബിഐ കസ്റ്റഡിയിലായാല്‍ കതിരൂര്‍ മനോജ് കേസിന്റെ മറവില്‍ ബി.ജെ.പിക്ക് വോട്ട് പിടിക്കാം എന്നാണ് സംസ്ഥാന കേന്ദ്ര നേതൃത്വങ്ങള്‍ കരുതുന്നത്. ബി.ജെ.പിക്ക് കേരളത്തില സീറ്റ് പിടിക്കണമെങ്കില്‍ സിപിഎം തറപറ്റണം. യു ഡി എഫ് ന്യൂനപക്ഷങ്ങളുടെ പാര്‍ട്ടി ആയതിനാല്‍ തങ്ങളുടെ വോട്ട് ബാങ്കിനെ ബാധിക്കില്ലെന്നാണ് ബി.ജെ.പി കരുതുന്നത്. കുമ്മനം രാജശേഖരനും സിപിഎം തറപറ്റണം എന്നാണ് ഉദ്ദേശം. കണ്ണൂര്‍ ജില്ലയില്‍ പിടി മുറുക്കണം എങ്കില്‍ പി ജയരാജന്‍ ഇല്ലാതാകണം. കേസില പിടിക്കപെട്ടാല്‍ ജയരാജന്റെ രാഷ്ട്രീയ ഭാവി അവസാനിക്കും. അതാണ് ബിജെപിയുടെ ലക്ഷ്യം.
സിബിഐ കൂട്ടില്‍ ഇട്ട തത്തയാനെന്നു പറഞ്ഞത് സുപ്രീം കോടതിയാണ്. കേന്ദ്രത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സിബിഐയുടെ ചിറക് അരിഞ്ഞു . നരേന്ദ്ര മോഡിയും അദ്ദേഹത്തിന്റെ മൗത്ത് പീസ് ആയ അമിത് ഷായും പറയുന്നത് മാത്രമാണ് എപ്പോള്‍ സിബിഐ കേള്‍ക്കുന്നതും അനുസരിക്കുനതും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha