സിംഗിന്റെ തിട്ടൂരം തച്ചങ്കരി കശക്കിയെറിഞ്ഞു... ഋഷിരാജ്‌സിംഗ് ഗതാഗത കമ്മീഷണറായിരിക്കെ പുറത്തിറങ്ങിയ സര്‍ക്കുലറുകളൊക്കെ വെട്ടി നിരത്തി തച്ചങ്കരി

ഋഷിരാജ്‌സിംഗ് ഗതാഗത കമ്മീഷണറായിരിക്കെ പുറത്തിറങ്ങിയ സര്‍ക്കുലറുകളൊക്കെ വിളിച്ചു വരുത്തി വെട്ടി നിരത്താന്‍ ടോമിന്‍ ജെ തച്ചങ്കരി. എംപിമാരും എംഎല്‍എമാരും താങ്കളുടെ വാഹനങ്ങളില്‍ സ്ഥാനപേരുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന ഋഷിരാജ് സിംഗിന്റെ തിട്ടൂരം തച്ചങ്കരി കീറി തോട്ടിലെറിഞ്ഞു. എം പിമാരുടെയും എം എല്‍എമാരുടെയും വാഹനങ്ങളില്‍ ബോര്‍ഡ് പാടില്ലെന്ന സിംഗിന്റെ ഉത്തരവ് വിവാദമായിരുന്നു.
സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് അവരുടെ സ്ഥാനപേര് എഴുതിയ ബോര്‍ഡ് സ്ഥാപിക്കാന്‍ പാടില്ലെന്ന സിംഗിന്റെ ഉത്തരവും അദ്ദേഹം വേണ്ടെന്നു വച്ചു. ഒരു സ്ഥാനത്തിലിരിക്കുമ്പോള്‍ സര്‍ക്കാരിന് ഹിതകരമാകാത്ത തീരുമാനങ്ങള്‍ ഉത്തരവുകളായി പുറപ്പെടുവിക്കരുതെന്നും തച്ചങ്കരി തന്റെ കീഴുദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. ഗവര്‍ണറുടെ വാഹനത്തില്‍ കേരള ഗവര്‍ണര്‍ എന്ന് ബോര്‍ഡ് വയ്ക്കണം, ഇപ്പോള്‍ അശോകസ്തംഭമാണ് വയ്ക്കാറുള്ളത്. മന്ത്രിമാര്‍ക്ക് മാത്രം കേരളസ്റ്റേറ്റ് എന്നു ബോര്‍ഡ് വയ്ക്കാം.
ചട്ടരഹിതമായി ബോര്‍ഡ് വയ്ക്കുന്നവരുടെ ചിത്രങ്ങളെടുത്ത് വാട്ട്‌സ് ആപ് വഴി അയയ്ക്കുകയാണെങ്കില്‍ നടപടി സ്വീകരിക്കാമെന്നും തച്ചങ്കരി ഉറപ്പു നല്‍കിയിട്ടുണ്ട്.
സര്‍ക്കാരുമായി വഴക്കിനില്ലെന്ന നിലപാടിലാണ് തച്ചങ്കരി സ്വീകരിച്ചിരിക്കുന്നത്. ഋഷിരാജ് സിംഗാകട്ടെ സര്‍ക്കാരിനെ വെല്ലുവിളിച്ചാണ് നയങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്. സിംഗ് ഗതാഗത കമ്മീഷണറായിരിക്കെ വന്‍ വിവാദങ്ങളാണ് കേരളത്തിലുണ്ടായത്. അതിനെ പ്രതിരോധിക്കാന്‍ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്വീകരിച്ച നടപടികളും വിവാദമായിരുന്നു. ആര്യാടന്‍ മുഹമ്മദ് ഗതാഗതമന്ത്രിയായിരിക്കെയാണ് ഋഷിരാജ് സിംഗിനെ ഗതാഗത കമ്മീഷണറായി നിയമിച്ചത്. പിന്നീട് തിരുവഞ്ചൂര്‍ അദ്ദേഹത്തെ തത്സ്ഥാനത്തു നിന്നും നീക്കം ചെയ്യുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















