മോഹന്‍ലാലിന്റെ ആനക്കൊമ്പ് വന്നത് തലസ്ഥാനം വഴി

ചലച്ചിത്ര താരം മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത ആനക്കൊമ്പ് തിരുവനന്തപുരത്ത് നിന്നും പിടിയിലായ ആനവേട്ടക്കാരില്‍ നിന്നും ലഭിച്ചതാണെന്ന സംശയം ബലപ്പെടുന്നു.
കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയാണ് അന്വേഷണം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിക്ക് മുമ്പില്‍ നിരാഹാരം ആരംഭിക്കാന്‍ പോകുന്നത്.
മോഹന്‍ലാലിന്റെ ആനക്കൊമ്പ് കേസില്‍ അദ്ദേഹത്തിന് അനുകൂലമായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുകയാണെന്ന് സംഘടന ആരോപിക്കുന്നു. മോഹന്‍ലാലിന്റെ കേസില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത് മെല്ലെപോക്ക് നയമാണ്, ആനക്കൊമ്പ് കേസിന്‍മേല്‍ അന്വേഷണം പുരോഗമിച്ച ഒരു ഘട്ടത്തിലും ലാലിന്റെ വീട്ടിലെ ആനക്കൊമ്പ് എവിടെ നിന്നും ലഭിച്ചതാണെന്ന് പോലീസ് അന്വേഷിച്ചിരുന്നില്ല. അത്തരമൊരന്വേഷണം തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് പോലീസും വനംവകുപ്പു സമ്മതിക്കുന്നുണ്ട്. സമ്പന്നരുടെ വീടുകളിലെ ആനക്കൊമ്പില്‍ തൊട്ടാല്‍ കൈപൊള്ളുമെന്ന് നന്നായറിയുന്നവരാണ് ഉദ്യോഗസ്ഥര്‍.
ഇതു സംബന്ധിച്ച് കോടതികളിലുണ്ടായിരുന്ന കേസുകളും തള്ളി. അന്വേഷണം മുറുകിയ ഘട്ടത്തില്‍ കേരള ഭരണത്തില്‍ നിര്‍ണായകസ്വാധീനമുള്ള പലരും വിഷയത്തില്‍ ഇടപെട്ടിരുന്നു. എന്നാല്‍ കോടതിയില്‍ നിന്നും നീതി പ്രതീക്ഷിച്ച പലര്‍ക്കും തെറ്റി.
ആനവേട്ടകേസില്‍ പിടിയിലായവരില്‍ നിന്നും നിരവധി പ്രമുഖര്‍ക്ക് തങ്ങള്‍ ആനക്കൊമ്പ് വിറ്റിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍ ലഭിച്ചിരുന്നു. എന്നാല്‍ അത് സംബന്ധിച്ച് അന്വേഷണങ്ങളൊന്നും പുരോഗമിച്ചില്ല.
കേരളത്തിലെ കാടുകളില്‍ നിന്നാണ് കാട്ടാനകളെ വേട്ടയാടിയിരുന്നത്. ആനവേട്ട തടയാന്‍ നിയുക്തരായ ഉദ്യോഗസ്ഥരാരും തന്നെ സമയത്ത് യാതൊരു നടപടിയും സ്വീകരിക്കാതെ വന്നപ്പോഴാണ് തല്പരകക്ഷികള്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതിയും കേസ് തള്ളി.
അതേസമയം ആനവേട്ടക്കേസില്‍ നിന്നും നിര്‍ണ്ണായകവെളിപ്പെടുത്തല്‍ ഉണ്ടായാല്‍ മോഹന്‍ലാലിന്റെ ആനക്കൊമ്പ് വീണ്ടും വിവാദനിഴലിലാവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha